തിരുവനന്തപുരം: സിനിമ സീരിയല്‍ താരം അപര്‍ണ നായരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ കരമന തളിയലിലെ വീട്ടില്‍ ഇന്നലെ (ഓഗസ്റ്റ് 31) വൈകിട്ട് ഏഴ് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
മൃതദേഹം പിആർഎസ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കരമന പൊലീസിനാണ് അന്വേഷണ ചുമതല. സഞ്ജിത്താണ് ഭര്‍ത്താവ്. ത്രയ, കൃതിക എന്നിവര്‍ മക്കളാണ്.
2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണ നായരുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. റൺ ബേബി റൺ, സെക്കൻഡ്‌സ്, അച്ചായൻസ്, മേഘതീര്‍ത്ഥം, മുദ്ദുഗൗ, കോടതി സമക്ഷം ബാലൻ വക്കീല്‍, കല്‍ക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.