ETV Bharat / state

നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്: വെളിപ്പെടുത്തലുകളുമായി ആര്‍ ശ്രീലേഖ ഐപിഎസ് - പൾസർ സുനി ദിലീപ് ബന്ധം

പൊലീസ് ദിലീപിനെതിരെ വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ ഐപിഎസ് സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയത്. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്, തെളിവിന് വേണ്ടി കെട്ടിച്ചമച്ചതാണെന്നും പറഞ്ഞു. പൾസർ സുനി ഇതുപോലെ പല നടിമാരുടെയും ചിത്രങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കരിയർ തകരുമെന്ന് ഭയന്ന് ആരും പുറത്ത് പറയാത്തതാണെന്നും ശ്രീലേഖ ആരോപിച്ചു.

Actor Assault case SREELEKHA IPS revealations  Actor Assault case  Actress assault case  SREELEKHA IPS revealations about actor rape case  sreelekha ips allegations against pulsar suni  sreelekha ips allegations  നടിയെ ആക്രമിച്ച കേസ്  നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്  ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കി എന്നാരോപണം  മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ ഐപിഎസ് വെളിപ്പെടുത്തലുകൾ  മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ ഐപിഎസ് യൂട്യൂബ് ചാനൽ  പൾസർ സുനി ദിലീപ് ബന്ധം  ശ്രീലേഖ ഐപിഎസ് വെളിപ്പെടുത്തലുകൾ
നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കി; വെളിപ്പെടുത്തലുകളുമായി മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്
author img

By

Published : Jul 11, 2022, 7:47 AM IST

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്‍റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്.

ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്‌തതാണെന്നും അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവിന് വേണ്ടി ഉണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറഞ്ഞു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ തുറന്ന് പറച്ചിൽ. പൾസർ സുനിക്കെതിരെയും ആര്‍. ശ്രീലേഖ ഐപിഎസ് വെളിപ്പെടുത്തലുകൾ നടത്തി. പൾസർ സുനി ഇതുപോലെ പല നടിമാരുടെയും ചിത്രങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കരിയര്‍ തകര്‍ച്ച ഭയന്ന് പലരും പുറത്ത് പറയാതെ പണം നൽകി സെറ്റിൽ ചെയ്‌തെന്നും ശ്രീലേഖ വെളിപ്പെടുത്തി.

ശ്രീലേഖ ഐപിഎസ് പറഞ്ഞത്: നടി ആക്രമിക്കപ്പെട്ട സമയത്ത് ഞാന്‍ ജയില്‍ വകുപ്പ് ഡിജിപിയായിരുന്നു. എനിക്ക് വളരെ അടുപ്പമുളള നടിമാര്‍ പള്‍സര്‍ സുനിയെ പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ഇതുപോലെ ചിത്രങ്ങള്‍ പകർത്തി അവരെ ബ്ലാക്ക് മെയില്‍ ചെയ്‌തതായി അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോള്‍ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസിന്‍റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാല്‍ ഏറ്റവും കൂടുതല്‍ മാനഹാനി തനിക്കാണെന്നുമുളളതുകൊണ്ടും കാശ് കൊടുത്ത് സെറ്റില്‍ ചെയ്‌തുവെന്ന് പറഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്ത സമയം തന്നെ ഇത് ആരെങ്കിലും ചെയ്യിച്ചതാണെന്ന് പറയും. പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോകുന്ന ഒരാള്‍ ആ നിമിഷം തന്നെ അത് പറയും.

ഇതിന് പിന്നല്‍ ഗൂഢാലോചനയുണ്ട് എന്നതില്‍ അസ്വാഭാവികത തോന്നിയിട്ടില്ല. പള്‍സര്‍ സുനി കിടന്ന ജയിലിലെ എല്ലാ സെല്ലുകളിലും ക്യാമറയുണ്ട്. അതില്‍ പള്‍സര്‍ സുനി ഫോണില്‍ സംസാരിക്കുന്ന ദൃശ്യമുണ്ടായിരുന്നു.

അവനെയും അവന്‍റെ കൂട്ടുകാരെയും കോടതിയില്‍ കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നവരില്‍ ഒരു പൊലീസുകാരന്‍ പള്‍സര്‍ സുനിയോട് രഹസ്യമായി സംസാരിക്കുകയും എന്തോ കൈമാറുന്നത് പോലെയുളള വീഡിയോ കിട്ടിയിരുന്നു. ആ പൊലീസുകാരനാണ് ഈ ഫോണ്‍ കൊടുത്തത് എന്ന സംശയത്തിലായിരുന്നു പൊലീസ്. എന്നാല്‍ ഇതിനെപ്പറ്റിയുളള റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് ഒരു കത്ത് എഴുതി എന്ന രേഖ പുറത്ത് വന്നു. സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങള്‍ അതിനകത്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ, അത് അഞ്ചു പ്രാവശ്യമായി തന്നാല്‍ മതി. അത്യാവശ്യമായിട്ട് എനിക്ക് മുന്നൂറ് രൂപ അയച്ചുതരണം മണി ഓര്‍ഡറായിട്ട്. എന്നൊക്കെയാണ് അതിനകത്ത് എഴുതിയിരിക്കുന്നത്.

അതില്‍ ഭയങ്കരമായിട്ട് പ്രചരിക്കുന്ന കഥ ഒന്നര കോടിയുടെ ക്വട്ടേഷനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് 2012ലോ 2013ലോ ആണ് ഇത് ഏല്‍പ്പിച്ചിരുന്നത്. സമയമൊത്ത് വന്നപ്പോള്‍ ക്വട്ടേഷന്‍ നടത്തുകയും പതിനയ്യായിരം രൂപ അയാള്‍ക്ക് അഡ്വാന്‍സായി നല്‍കിയെന്നും. എന്നാൽ ഒന്നര കോടിക്ക് ക്വട്ടേഷൻ വാങ്ങിയ ആൾ 300 രൂപക്ക് വേണ്ടി മണിയോഡർ ചോദിച്ചുവെന്നതൊക്കെ അപഹാസ്യമായിട്ടാണ് തോന്നുന്നത്.

Also read: നടിയെ ആക്രമിച്ച കേസ് : മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് അനുമതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.