ETV Bharat / state

സഹകരണ മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടി: മുഖ്യമന്ത്രി - BSNL Engineers Cooperative Society

ബിഎസ്‌എൻഎൽ എൻജിനീയർസ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് സമർപ്പിച്ച സബ്‌മിഷനിലാണ് മുഖ്യമന്ത്രിയുടെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയൻ  സഹകരണ മേഖല  സഹകരണ മേഖലയിലെ തെറ്റായ പ്രവണതകൾ  നിക്ഷേപ തട്ടിപ്പ്  തട്ടിപ്പ്  ബിഎസ്‌എൻഎൽ  cm submission  wrong trends in the cooperative sector  pinarayi vijayan  opposition minister  ബിഎസ്‌എൻഎൽ എൻജിനീയർസ് കോപ്പറേറ്റീവ് സൊസൈറ്റി  BSNL Engineers Cooperative Society  cooperative sector
സഹകരണ മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെ നടപടി
author img

By

Published : Feb 1, 2023, 1:51 PM IST

തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പടക്കമുള്ള സഹകരണ മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഏറ്റവും നിർണായക മേഖലയാണ് സഹകരണ മേഖല. ഈ മേഖലയെ സംരക്ഷിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന്‍റെ സബ്‌മിഷന് മറുപടിയായി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ ബിഎസ്‌എൻഎൽ എൻജിനീയർസ് കോപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട തട്ടിപ്പാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്‌മിഷനായി ഉന്നയിച്ചത്. 200 കോടിയുടെ തട്ടിപ്പ് സൊസൈറ്റിയിൽ നടന്നിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നിക്ഷേപങ്ങളുടെ കണക്കുകൾ തെറ്റായി നൽകി സഹകരണ വകുപ്പിനെ വരെ സൊസൈറ്റി നടത്തിപ്പുകാർ തെറ്റിധരിപ്പിച്ചു.

എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാതെ നടത്തിപ്പുകാർക്ക് മുൻകൂർ ജാമ്യം നേടാൻ സർക്കാർ സഹായിക്കുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്ന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എന്നാൽ പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളി. ബിഎസ്‌എൻഎൽ എൻജിനീയർസ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ 92 കോടി 73 ലക്ഷത്തിൻ്റെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സൊസൈറ്റിയുടെ പ്രസിഡന്‍റ്, സെക്രട്ടറി, ഒരു ജീവനക്കാരൻ എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘം കേസ് നിലവിൽ അന്വേഷിക്കുന്നത്.

13 പേരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുടെ പേരിലുള്ള വസ്‌തുക്കൾ കണ്ടുകെട്ടാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളുട് ആവശ്യപ്പെട്ടു. തട്ടിപ്പ് നടത്തിയവരിൽ നിന്ന് തുക ഈടാക്കി നിക്ഷേപകർക്ക് നൽകാൻ സഹകരണ വകുപ്പ് നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.