ETV Bharat / state

സിക്ക വൈറസിനെ നേരിടാന്‍ ആക്ഷന്‍ പ്ലാനൊരുക്കി ആരോഗ്യ വകുപ്പ്;ഗര്‍ഭിണികളില്‍ പരിശോധന - കേരളത്തിൽ സിക്ക വൈറസ്

അഞ്ച് മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

zika virus  kerala zika virus  kerala reports zika virus  zika virus action plan  സിക്ക വൈറസ്  സിക്ക വൈറസ് വാർത്ത  കേരളത്തിൽ സിക്ക വൈറസ്  സിക്ക വൈറസ് ആക്ഷൻ പ്ലാൻ
സിക്ക വൈറസ്
author img

By

Published : Jul 9, 2021, 3:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്. ഇതിനായി പ്രത്യേക ആക്ഷന്‍ പ്ലാനും ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ആക്ഷൻ പ്ലാനിന്‍റെ ഭാഗമായി രോഗ നിര്‍ണയ പരിശോധനയ്ക്ക് അടിയന്തര സൗകര്യമൊരുക്കും.

പരിശോധനകൾക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആലപ്പുഴ എന്നിവിടങ്ങളിലാകും സിക്ക പരിശോധന സംവിധാനങ്ങള്‍ ഒരുക്കുക.

അപകടസാധ്യത കൂടുതൽ ഗർഭിണികൾക്ക്

സിക്ക വൈറസ് ഗുരുതരമാകാന്‍ സാധ്യത ഗര്‍ഭിണികളിലാണ്. ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറിന്‍റെ വളര്‍ച്ചയെ വൈറസ് സാരമായി ബാധിക്കും. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളുള്ള ഗര്‍ഭിണികളില്‍ മുഴുവന്‍ സിക്ക വൈറസ് പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

നാല് മാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് പ്രശ്‌നമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ അഞ്ച് മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലക്ഷണങ്ങൾ കണ്ടാൽ പരിശോധന അനിവാര്യം

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍ക്ക് എല്ലാം ചെങ്കണ്ണ്, പനി, ത്വക്കുകളില്‍ ചുവന്ന പാട് എന്നീ ലക്ഷണങ്ങള്‍ കണ്ടിരുന്നു. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ ഉളളവരെ എത്രയും വേഗം പരിശോധനയ്ക്ക് വിധേയരാക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. വൈറസ് എങ്ങനെ എത്തിയെന്നത് സംബന്ധിച്ച് ഇതുവരെ ആരോഗ്യവകുപ്പിന് വ്യക്ത ലഭിച്ചിട്ടില്ല.

19 സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചത്. ഇതില്‍ 15 പേര്‍ക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 14 പേരും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. ഇവരെല്ലാം വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ജോലിസ്ഥലത്തേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ രോഗബാധ എത്രത്തോളമുണ്ടായി എന്നതില്‍ വ്യക്തതയില്ല.

രോഗികള്‍ താമസിച്ച നഗരത്തിലെ വിവിധ പ്രദേശവും അവരുടെ യാത്രാ ചരിത്രവും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കും. ഇതുകൂടാതെ കഴിഞ്ഞ ദിവസം ആശുപത്രി പരിശോധനയില്‍ 24 വയസുകാരിയില്‍ രോഗം കണ്ടെത്തിയിരുന്നു. യുവതി താമസിച്ച നന്ദന്‍കോട് പ്രദേശത്തും സ്വദേശമായ പാറശാലയിലും നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഈ പ്രദേശങ്ങളില്‍ നിന്നും 17 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

കൊതുക് നശീകരണം പ്രധാനം

കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക മാത്രമാണ് രോഗം പടരുന്നത് തടയാനുള്ള ഏക മാര്‍ഗം. അതുപോലെ ഗര്‍ഭിണികള്‍ക്ക് കൊതുക് കടിയേല്‍ക്കാതെ സംരക്ഷണം നല്‍കാന്‍ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ലൈംഗിക ബന്ധത്തിലൂടേയും സിക്ക വൈറസ് പകരാന്‍ സാധ്യതയുണ്ട്.

രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര യോഗം വിളിച്ചാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചത്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, തിരുവനന്തപുരം ജില്ല കലക്‌ടര്‍ ഡോ. നവജ്യോത് ഖോസ, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. വി.ആര്‍. രാജു, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ ഡോ. എ. റംലാ ബീവി, ജോയിന്‍റ് ഡയറക്‌ടര്‍ ഡോ. തോമസ് മാത്യു, അഡീഷണൽ ഡയറക്‌ടര്‍ ഡോ. മീനാക്ഷി, ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, ജില്ല സര്‍വയലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ സഹകരണവും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

Also Read: സംസ്ഥാനത്ത് ആശങ്ക പരത്തി സിക്ക വൈറസ്; 14 പേര്‍ക്ക് കൂടി രോഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.