തിരുവന്തപുരം: വിഴിഞ്ഞം തീരത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് കൂറ്റൻ അച്ചിണി സ്രാവുകൾ ലഭിച്ചു. ഇന്നലെ ഉച്ചയോടെയാണ് മത്സ്യത്തൊ ഴിലാളികളുടെ വലയിൽ ഇവ പെട്ടത്. മൂന്നു അച്ചിണി സ്രാവുകളാണ് തീരത്ത് എത്തിയത്.
150 കിലോയോളം വരുന്ന രണ്ടെണ്ണവും 100 കിലോ ഭാരം വരുന്ന ഒരു ചെറുതുമാണ് വലയിൽ പെട്ടത്. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് ഇവയെ കരക്കെത്തിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇവ രണ്ടു ലക്ഷത്തോളം രൂപക്ക് ലേലത്തിൽ പോയി. തൊഴിലാളികൾ പറഞ്ഞു.