തിരുവനന്തപുരം : എകെജി സെന്‍ററില്‍ സ്‌ഫോടക വസ്‌തു എറിഞ്ഞ കേസിൽ നാലുദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജിതിനെ റിമാൻഡ് ചെയ്‌തു. അടുത്ത മാസം(ഒക്‌ടോബര്‍) ആറ് വരെയാണ് റിമാൻഡ്. ജിതിന്‍റെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച(27.08.2022) പരിഗണിക്കും.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. സ്‌ഫോടക വസ്‌തു എറിയാന്‍ പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നില്ല. പ്രതി സംഭവം ദിവസം ഉപയോഗിച്ച ഷൂ കണ്ടെത്തി.
പ്രതി കായലിൽ ഉപേക്ഷിച്ചതായി പറഞ്ഞ ടി ഷർട്ട് കണ്ടെത്തിയിട്ടില്ല. ഇതേ തുടർന്ന് ടി ഷര്‍ട്ട് വാങ്ങിയ കടയിൽ കൊണ്ടുപോയി തെളിവെടുത്തു. ജൂൺ 30 ന് രാത്രി 11.25നാണ് എകെജി സെന്‍റര്‍ ആക്രമണം നടന്നത്.