തിരുവനന്തപുരം: പി.സി ജോർജിന് എതിരെ പീഡന പരാതി നൽകിയത് വ്യക്തമായ തെളിവുകളോടെയെന്ന് സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ വനിത. പരാതിക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമോ, ഗൂഢാലോചനകളോ ഇല്ലെന്നും അവർ വ്യക്തമാക്കി. താൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയല്ലെന്നും പി.സി ജോർജ് താനുമായി സംസാരിച്ച ഫോൺ സംഭാഷണ രേഖകൾ മാത്രമല്ല കയ്യിലുള്ളത്, ഗസ്റ്റ് ഹൗസിലെ സംഭാഷണത്തിന്‍റെ റെക്കോർഡുകളടക്കം തന്‍റെ പക്കലുണ്ട് എന്നും പരാതിക്കാരി പറഞ്ഞു.
ഇത്തരം തെളിവുകളുടെ എല്ലാം അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. ഫെബ്രുവരി 10നാണ് പി.സി ജോർജിൽ നിന്നും മോശം അനുഭവമുണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘത്തിന് നൽകിയ രഹസ്യ മൊഴിയിൽ ഇക്കാര്യം പറഞ്ഞിരുന്നു. അഭിഭാഷകന്‍റെ നിർദേശ പ്രകാരമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പി.സി ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്തിയത് അറിഞ്ഞിരുന്നില്ല. പരാതി നൽകുന്നതിന് തനിക്ക് മാനസികമായി തയാറെടുപ്പ് ആവശ്യമായിരുന്നു, അതിനാലാണ് ഇന്ന്(2.07.2022) പരാതി നൽകിയത്. മേയ് മാസത്തിൽ പി.സി ജോർജിന്‍റെ വീട്ടിൽ പോയത് ഗൂഢാലോചന കേസിൽ തന്നെ എന്തിന് വലിച്ചിഴയ്‌ക്കുന്നു എന്ന് ചോദിക്കാനാണ്. പരാതി നൽകിയതിന് പിന്നിൽ ആരുടെയും സമ്മർദമില്ലെന്നും അവര്‍ പറഞ്ഞു.
also read:പി.സി ആത്മാര്‍ഥതയുള്ള ആളാണ്; അറസ്റ്റിന് കാരണം പിണറായിയുടെ വൈരാഗ്യം: ഉഷ ജോര്‍ജ്