ETV Bharat / state

അഞ്ച് വര്‍ഷമായി പിടികിട്ടാപ്പുള്ളി: പൊലീസിനെ കുത്തിയ കേസില്‍ പിടിയില്‍ - പൊലീസുകാരെ ആക്രമിച്ച പ്രതി അറസ്റ്റിൽ

വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് അനസ് ജാൻ

Thiruvananthapuram Accused arrested who trying to attack police  പൊലീസുകാരെ കുത്തി കടന്നുകളയാൻ ശ്രമിച്ച പ്രതി പിടിയിൽ  അനസ് ജാൻ പിടികിട്ടാപ്പുള്ളി  പൊലീസുകാരെ ആക്രമിച്ച പ്രതി അറസ്റ്റിൽ  Anas Jan
പൊലീസുകാരെ കുത്തി കടന്നുകളയാൻ ശ്രമിച്ച പ്രതി പിടിയിൽ; അഞ്ച് വർഷമായി പിടികിട്ടാപ്പുള്ളി
author img

By

Published : Mar 10, 2022, 11:43 AM IST

തിരുവനന്തപുരം: പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരെ കുത്തിയ പ്രതി ചാവർക്കാട് സ്വദേശി കോട്ടയ്ക്കകം വീട്ടിൽ അനസ് ജാൻ (30) അഞ്ച് വർഷമായി പിടികിട്ടാപ്പുള്ളിയെന്ന് പൊലീസ്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ ഇയാൾ പ്രതിയാണ്. ചൊവാഴ്‌ചയാണ് പാരിപ്പള്ളി ബാറിൽ ഇയാളെ പിടികൂടാൻ ശ്രമിക്കുമ്പോൾ പൊലീസുകാരെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചത്.

തുടർന്ന് അതിസാഹസികമായി പൊലീസ് അനസിനെ പിടികൂടുകയായിരുന്നു. വർക്കല, അയിരൂർ, പാരിപ്പളളി കല്ലമ്പലം സ്റ്റേഷനുകളിൽ ഇയാൾ പ്രതിയാണെങ്കിലും പിടിയിലാകുന്നത് ഇതാദ്യമാണ്. 2018ൽ മുത്താന മലച്ചിറ മേഖലയിൽ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തെ തുടർന്നാണ് അനസ് ഒളിവിൽ പോകുന്നത്. മലച്ചിറയിലെ ഒരു ക്ലബിലെ ഒരു പരിപാടിയ്‌ക്കിടെ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബോംബ് എറിയുകയുമായിരുന്നു. നിരവധി പേർക്ക് പരുക്കേറ്റിരുന്നു.

കൂട്ടുപ്രതികളെ പിടികൂടാനായെങ്കിലും അനസ് കടന്നുകളയുകയായിരുന്നു. ബംഗളുരുവായിരുന്നു ഒളിസങ്കേതം. ഇടക്കിടെ നാട്ടിൽ വന്ന് പ്രശ്‌നങ്ങളുണ്ടാക്കി പോകാറുണ്ട്. പ്രതിയുടെ കൈയിൽ എപ്പോഴും കത്തി കരുതിയിട്ടുണ്ടാവും. ഒപ്പം എതിരാളികളെ തിരഞ്ഞുപിടിച്ച് ബ്ലേഡ് കൊണ്ട് ശരീരത്തിൽ വരഞ്ഞ് ഭീഷണിപ്പെടുത്തുന്നതും അനസിൻ്റെ രീതിയാണ്. പ്രതി പാരിപ്പള്ളിയിൽ ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്‌ച ജി.എസ്.ഐ ജയൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ALSO READ: ഒന്നര വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു; മുത്തശ്ശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ അമ്മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.