ETV Bharat / state

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആരോപണം : എംവി ഗോവിന്ദനെതിരെ നിയമനടപടിക്ക് യൂത്ത് കോണ്‍ഗ്രസ് - എം വി ഗോവിന്ദനെതിരെ നടപടി

Youth Congress against M V Govindan : രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ നിയമനടപടിക്കൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. നഷ്ടപരിഹാരം അടക്കം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയയ്ക്കും.

Youth congress  Abin varkey  എം വി ഗോവിന്ദനെതിരെ നടപടി  രാഹുൽ മാങ്കൂട്ടത്തിൽ
Abin Varkey against M V Govindan
author img

By ETV Bharat Kerala Team

Published : Jan 12, 2024, 6:10 AM IST

എം വി ഗോവിന്ദനെതിരെ നിയമനടപടിക്ക് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം : ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി യൂത്ത് കോൺഗ്രസ്‌. ഇത്രയും ഗുരുതരമായ ആരോപണം നടത്തിയ എം വി ഗോവിന്ദനെതിരെ ഇന്ന് തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വക്കീൽ നോട്ടീസ് അയക്കുമെന്ന് വൈസ് പ്രസിഡന്‍റ് അബിൻ വർക്കി പറഞ്ഞു(Youth congress Against MV Govindan).

തിരുവനന്തപുരത്തെ അഭിഭാഷകനായ മൃദുൽ ജോൺ മുഖേനയാണ് വക്കീൽ നോട്ടീസ് അയക്കുക. എം വി ഗോവിന്ദൻ ഉന്നയിച്ച ആരോപണം ഗുരുതരമാണ്. അദ്ദേഹം ഒരു മാസ്റ്റർ ആണോ മോൺസ്റ്റർ ആണോ? ഇത്ര സാഡിസ്റ്റ് ചിന്തയുള്ള ആളുകളെ മോൺസ്റ്റർ എന്നല്ലാതെ സാമാന്യ ജനത്തിന് വിശേഷിപ്പിക്കാൻ സാധിക്കില്ല. ഒരാളുടെ ഏറ്റവും വ്യക്തിപരമായ ആരോഗ്യ വിവരം പോലും വ്യാജമാണെന്ന് പറയുകയാണ് സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറി. അദ്ദേഹം എത്രമാത്രം മനുഷ്യത്വ വിരുദ്ധനാണെന്ന് കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയണം.

രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മൂന്ന് ദിവസം അഡ്‌മിറ്റ് ആയിരുന്നു. ന്യൂറോ സംബന്ധമായ ചില രോഗങ്ങൾ ഉണ്ട് എന്നുള്ളത് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ വരാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡിസ്‌ചാര്‍ജ് സമ്മറിയാണ് ജാമ്യാപേക്ഷയ്ക്ക്‌ നൽകിയത്. അതിലെ സംശയങ്ങൾ കാരണമാകാം കൂടുതൽ പരിശോധനകൾ വേണമെന്ന് ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് ജനറൽ ആശുപത്രിയിലേക്ക് വിട്ടത്.

ജനറൽ ആശുപത്രിയിൽ ന്യൂറോ സർജൻ ഉണ്ടോ എന്ന് സംശയമാണ്. രക്തസമ്മർദം നോക്കിയപ്പോൾ പോലും ഉയർന്ന നിലയിലായിരുന്നു. ആരുടെ സമ്മർദപ്രകാരമാണ് മെഡിക്കൽ റിപ്പോർട്ട്‌ ഉണ്ടാക്കിയത് എന്നറിയില്ല. സംശയങ്ങളിൽ അന്വേഷണം വേണം. ആരോഗ്യറിപ്പോർട്ടിനെ അട്ടിമറിക്കാൻ ആരെങ്കിലും ശ്രമിച്ചെങ്കിൽ അന്വേഷണം വേണം. വക്കീൽ നോട്ടീസിൽ നഷ്ടപരിഹാരവും ആവശ്യപ്പെടും. ക്രിമിനൽ നടപടികൾ കൂടി സ്വീകരിക്കേണ്ട പ്രസ്താവനയാണ് ഗോവിന്ദന്‍റേത്.

രാഹുലിനെ ചാരി ഗോവിന്ദൻ ജയരാജന്മാരെ അടിക്കാനാണോ ഉദ്ദേശിക്കുന്നത്. ജാമ്യം ലഭിക്കാൻ വേണ്ടി കുറുക്കുവഴികൾ തേടുന്നത് ജയരാജന്മാരാണ്. എത്ര കേസെടുത്താലും കാര്യമില്ല. കേസുകൾ കൊണ്ട് തളർത്താമെന്ന് ശശിമാർ വിചാരിക്കണ്ട. കേരളത്തിൽ നടക്കുന്നത് ശശിരാജാണെന്നും അബിൻ വർക്കി പറഞ്ഞു. അതേസമയം രാഹുലിന്‍റെ അറസ്റ്റിനെതിരെ ഇന്ന് സംസ്ഥാന വ്യാപക സമരം നടത്തും.

Also Read: രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, റിമാൻഡ് ചെയ്‌തു; പൂജപ്പുര ജയിലിലേക്ക് മാറ്റും

കൊല്ലം, ഇടുക്കി, വയനാട് ജില്ലകളിൽ മാർച്ച്‌ നടത്തുമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു. മാത്രമല്ല ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്‍റെ പ്രതികരണത്തിന് ആന പറഞ്ഞാൽ ആനയുടെ വാലിന് ഏറ്റുപറയാതിരിക്കാൻ കഴിയില്ല എന്നായിരുന്നു അബിൻ വർക്കിയുടെ മറുപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.