തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയിൽ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നല്ല ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമമാണെങ്കിലും അത് തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായി. അക്കാര്യത്തിൽ വിമർശനം ഉണ്ടായപ്പോൾ തന്നെ തിരുത്തുകയും ചെയ്തു.
വ്യക്തിയുടെയോ ഉപദേശകന്‍റെയോ ജാഗ്രതക്കുറവ് കൊണ്ടാണ് വീഴ്ചയെന്ന് കരുതുന്നില്ല. പൊതുവായ ഒരു ജാഗ്രതക്കുറവാണുണ്ടായത്. പാർട്ടിക്കാർ തന്നെയാണ് സർക്കാരിലുമുള്ളത്. അതുകൊണ്ടാണ് ജാഗ്രത കുറവ് പാർട്ടിയിലും ഉണ്ടായെന്ന് പറയുന്നത്. കേന്ദ്രനേതൃത്വം കൂടി ഉൾപ്പെട്ടതാണ് പാർട്ടി. അതുകൊണ്ടുതന്നെ എല്ലാ തലത്തിലും ചർച്ച നടത്തിയാണ് വീഴ്ച തിരുത്തിയതെന്നും എ വിജയരാഘവൻ പറഞ്ഞു.