തിരുവനന്തപുരം : കെ റെയിൽ സംബന്ധിച്ച ഹൈക്കോടതി വിധി സംസ്ഥാനത്തിൻ്റെ വേഗതയേറിയ വികസന പ്രവർത്തനങ്ങളെ തടയാൻ ശ്രമിച്ചവർക്കുള്ള മറുപടിയെന്ന് എൽ.ഡി.എഫ് കൺവീനർ എ .വിജയരാഘവൻ. സർക്കാർ തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്നും വിജയരാഘവൻ പ്രതികരിച്ചു. ഭാവിയെ മുൻനിർത്തിയുള്ള വികസന കാഴ്ച്ചപ്പാടാണ് സിൽവർ ലൈനെന്നും അദ്ദേഹം വ്യക്തമാക്കി .
കോൺഗ്രസിനും ബിജെപിക്കും വികസന പ്രവർത്തനങ്ങളോട് നിഷേധാത്മക സമീപനമാണ്. ഇത് കേരളത്തിന് ദോഷം ചെയ്യും.
'കേരളത്തോട് ബി ജെ പി ക്ക് താൽപര്യമില്ല'
കേരളത്തിൻ്റെ പൊതുതാൽപര്യങ്ങളോട് ബി ജെ പി ക്ക് യോജിക്കാനാവില്ല .ഇവിടെ നേതാക്കളെ വിലയ്ക്കുവാങ്ങാൻ കഴിയില്ലെന്നും അതിൽ മനംനൊന്താണ് ഇത്തരം പ്രസ്താവനകൾ ബി ജെ പി നേതൃത്വത്തിൽ നിന്ന് വരുന്നതെന്നും വിജയരാഘവൻ പ്രതികരിച്ചു.
സി ഐ ടി യു വിനെ തള്ളാതെ
കണ്ണൂര്‍ മാതമംഗലത്ത് ഹാർഡ്‌വെയര്‍ ഉത്പന്നങ്ങള്‍ വിൽക്കുന്ന കട സി.ഐ ടി യു അടപ്പിച്ച സംഭവത്തിൽ തൊഴിലാളികളെ തള്ളിപ്പറയാൻ കഴിയില്ല. ഒറ്റപ്പെട്ട സംഭവത്തെ വിവാദമാക്കേണ്ട. സംഭവത്തിൻ്റെ ശരിതെറ്റുകൾ സർക്കാർ നിയമപരമായി പരിശോധിക്കട്ടെയെന്നും എ വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിന് ആശ്വാസം; സര്‍വേ നടപടികളുമായി മുന്നോട്ട് പോകാം