ETV Bharat / state

വികസനകാര്യങ്ങളില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക നിലപാട്: എ വിജയരാഘവന്‍

author img

By

Published : Oct 15, 2021, 7:14 PM IST

മലപ്പുറം ജില്ലയില്‍ ആളുകള്‍ മുന്‍കെ എടുത്ത് സ്വന്തം കെട്ടിടങ്ങള്‍ പൊളിച്ചുനല്‍കുന്ന കാഴ്ചയാണുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് കൊണ്ടുപോകരുതെന്നും ആശങ്കയ്ക്ക് ഇടയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

development issues  negative attitude  Opposition  A Vijaya Raghavan  എ വിജയ രാഘവന്‍  നിഷേധാത്മക നിലപാട്  പ്രതിപക്ഷം  സിലവര്‍ ലൈന്‍ പദ്ധതി
വികസനകാര്യങ്ങളില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക നിലപാട്: എ വിജയ രാഘവന്‍

തിരുവനന്തപുരം: സിലവര്‍ ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വികസനകാര്യങ്ങളില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക നിലപാടാണ്. സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തില്‍ നടപ്പാകണം എന്നാണ് സര്‍ക്കാര്‍ നിലപാട്.

മുഖ്യമന്ത്രി നിയമസഭയില്‍ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന് എതിരെ തെറ്റിദ്ധാരണ മൂലം സമരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ മലപ്പുറം ജില്ലയില്‍ ആളുകള്‍ മുന്‍കെ എടുത്ത് സ്വന്തം കെട്ടിടങ്ങള്‍ പൊളിച്ചുനല്‍കുന്ന കാഴ്ചയാണുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് കൊണ്ടുപോകരുതെന്നും ആശങ്കയ്ക്ക് ഇടയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Also Read: 'പറഞ്ഞത് ഇടത് നയം, ഖേദം പ്രകടിപ്പിച്ചിട്ടില്ല'; പ്രസ്‌താവനയിൽ ഉറച്ച് മുഹമ്മദ് റിയാസ്

തെറ്റിദ്ധാരണജനകമായ പ്രചാരണങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളുടെ വേഗം കുറയ്ക്കുമെന്ന തിരിച്ചറിവ് ഉണ്ടാകണം. ഏറ്റവും കുറവ് വീടുകള്‍ നഷ്ടപ്പെടുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥ വിലയുടെ നാലിരട്ടിയാണ് നഷ്ടപരിഹാരം കൊടുക്കുന്നത്.

അനേകായിരം വര്‍ഷത്തേയ്ക്കുള്ള നിക്ഷേപമാണ് പദ്ധതിയിലൂടെയുണ്ടാകുന്നത്. ശാസ്ത്രീയമായ പഠനം നടത്താതെയാണ് പലരും വിമര്‍ശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ നിലപാട് മയപ്പെടുന്നു

അതേസമയം, തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ സി.പി.എം നിലപാട് മയപ്പെടുത്തി. വിമാനത്താവളം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി നടപടികള്‍ സ്വീകരിച്ചു എന്ന് വിജയരാഘവന്‍ പറഞ്ഞു. മറ്റ് എയര്‍പോര്‍ട്ടുകള്‍ കൈമാറിയ വേഗതയില്‍ കേന്ദ്ര സര്‍ക്കാരിന് തിരുവനന്തപുരം വിമാനത്താവളം കൈമാറാന്‍ കഴിഞ്ഞില്ല.

സര്‍ക്കാരിന്‍റെ അധികാര പരിധിയില്‍ നിന്ന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ തുടര്‍ന്നും ചെയ്യുമെന്നും വിജയരാഘവന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.