ETV Bharat / state

എ സമ്പത്ത് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവച്ചു - പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ച് സമ്പത്ത്

തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനെ തുടര്‍ന്നാണ് രാജി വച്ചതെന്ന് സമ്പത്ത് വ്യക്തമാക്കി

sampath resigns  sampath resigns special representative  kerala election 2021  സമ്പത്ത് രാജിവെച്ചു  പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ച് സമ്പത്ത്  കേരള തെരഞ്ഞെടുപ്പ് 2021
എ സമ്പത്ത് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചു
author img

By

Published : Mar 1, 2021, 6:29 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആറ്റിങ്ങല്‍ മുന്‍ എം.പി എ സമ്പത്ത് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹി കേരള ഹൗസിലായിരുന്നു നിയമനം. വരുന്ന തെരഞ്ഞെടുപ്പില്‍ സമ്പത്ത് മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് രാജി. അതേസമയം, തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനെ തുടര്‍ന്നാണ് രാജി വച്ചതെന്ന് അദ്ദേഹം അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്‌സണ്‍ ഓഫീസറായി സമ്പത്തിനെ നിയമിച്ചത്. എന്നാല്‍ നിയമനത്തിന് പിന്നാലെ വലിയ വിവാദങ്ങളാണ് അരങ്ങേറിയത്. കൊവിഡ് വ്യാപന സമയത്ത് ഡല്‍ഹിയിലെ മലയാളികളെ സഹായിക്കാതെ കേരളത്തില്‍ തുടര്‍ന്നതായി സമ്പത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.