ETV Bharat / state

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ്‌ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വച്ച് പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍ - തട്ടികൊണ്ടു പോയി

കോയമ്പത്തൂരിലെ ഒരു വീട്ടിലാണ് ഇയാള്‍ പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് പീഡനത്തിനിരയാക്കിയത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു  ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം  പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ചു  a-minor has-been-abducted-and-tortured  തിരുവനന്തപുരം നെടുമങ്ങാട്  നെടുമങ്ങാട് പീഡനം  കോയമ്പത്തൂര്‍ പീഡനം  തട്ടികൊണ്ടു പോയി  വിദ്യാര്‍ഥിയ്ക്ക് പീഡനം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു
author img

By

Published : May 11, 2022, 10:40 AM IST

തിരുവനന്തപുരം : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കാർത്തികപ്പള്ളി കുമാരപുരം നോർത്ത് തോണിക്കടവ് സ്വദേശി രാജേഷ് (38) ആണ് പിടിയിലായത്. ഏപ്രില്‍ 26 നാണ് പരീക്ഷയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് പ്ലസ്‌ ടു വിദ്യാര്‍ഥി വീട്ടില്‍ നിന്നിറങ്ങിയത്.

വൈകിയിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫാബ്രിക്കേഷന്‍ ജോലിക്കാരനായ ഇയാള്‍ മൂവാറ്റപുഴയിലെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റില്‍ നിന്നും പെണ്‍കുട്ടിയുമായി കോയമ്പത്തൂരിലേക്കുള്ള ബസില്‍ പോയ വിവരം ലഭിച്ചത്. തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചതോടെ, ഇവിടെ ഒരു ചേരിയിലെ വീട്ടില്‍ ഇയാള്‍ പെണ്‍കുട്ടിയെ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവരുന്നതായി കണ്ടെത്തി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

also read: ഗായികയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; മൂന്ന് പേർ അറസ്റ്റിൽ

നെടുമങ്ങാട് ഡിവൈഎസ്‌പി എം കെ സുൽഫിക്കറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.