ETV Bharat / state

സ്‌പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഉടൻ ; നിയമസഭ ഇന്നും പ്രക്ഷുബ്‌ധമാകും - legislative assembly

നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്‌പീക്കറുടെ ഓഫിസിന് മുന്നിൽ ഭരണ - പ്രതിപക്ഷാംഗങ്ങള്‍ ബുധനാഴ്‌ച ഏറ്റുമുട്ടിയിരുന്നു. പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് കയ്യേറ്റം ചെയ്‌തെന്ന പരാതിയുടെയും പശ്ചാത്തലത്തിലാണ് കക്ഷി നേതാക്കളുടെ യോഗം

സ്‌പീക്കർ  നിയമ സഭ  നിയമസഭ സമ്മേളനം  എ എൻ ഷംസീർ  ഭരണ പ്രതിപക്ഷാംഗങ്ങൾ  കേരള നിയമ സഭ  കെ കെ രമ  ഉമ തോമസ്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  വാച്ച് ആൻഡ് വാർഡ്  കേരള രാഷ്‌ട്രീയം  നിയമസഭാ സെക്രട്ടറി  a N shamseer  kerala  politics  legislative assembly  യൂത്ത് കോൺഗ്രസd
നിയമസഭ
author img

By

Published : Mar 16, 2023, 8:07 AM IST

Updated : Mar 16, 2023, 8:24 AM IST

തിരുവനന്തപുരം : സ്‌പീക്കർ എ എൻ ഷംസീർ വിളിച്ച നിയമസഭാ കക്ഷിനേതാക്കളുടെ യോഗം അല്‍പ്പസമയത്തിനകം ചേരും. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്‌പീക്കറുടെ ഓഫിസിന് മുന്നിൽ ഭരണ - പ്രതിപക്ഷാംഗങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയ സാഹചര്യത്തിലാണ് യോഗം. പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് കയ്യേറ്റം ചെയ്‌തെന്ന പരാതിയുടെ പശ്ചാത്തലത്തിലുമാണ് യോഗം. സ്‌പീക്കറും നിയമസഭ സെക്രട്ടറിയുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് കക്ഷിനേതാക്കളുടെ യോഗം വിളിക്കാൻ തീരുമാനമായത്.

കെ കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി വി ഇബ്രാഹിം, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, എ കെ എം അഷ്റഫ് എന്നീ ആറ് പ്രതിപക്ഷ എംഎൽഎമാർ തങ്ങളെ മർദിച്ച വാച്ച് ആൻഡ് വാർഡുകൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. അതേസമയം നിയമസഭ സമ്മേളനം ഇന്നും പ്രക്ഷുബ്‌ധമാകാനാണ് സാധ്യത. കക്ഷി നേതാക്കളുടെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകാത്ത പക്ഷം ചോദ്യോത്തരവേള മുതൽ വീണ്ടും സഭ തിളച്ചുമറിഞ്ഞേക്കും. സഭ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാനും സാധ്യതയില്ല.

അതേസമയം നിയമസഭയിൽ യുഡിഎഫ് എംഎൽഎമാരെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തും. നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മാർച്ച് സംഘർഷത്തിൽ കലാശിക്കാനും സാധ്യതയുണ്ട്. മാർച്ച് തടയാൻ നിയമസഭയ്ക്ക് മുന്നിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കും. തുടർച്ചയായി രണ്ടാം ദിവസവും തങ്ങളുടെ അടിയന്തര പ്രമേയ നോട്ടിസ് തള്ളിയ സ്‌പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം എ എന്‍ ഷംസീറിന്‍റെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയത്.

ഈ സമയം പ്രതിപക്ഷാംഗങ്ങൾക്കൊപ്പം നിൽക്കുകയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണനുനേരെ വാച്ച് ആൻഡ് വാർഡിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പാഞ്ഞടുത്തു. തന്നെ ഈ ഉദ്യോഗസ്ഥൻ മർദിച്ചെന്ന് തിരുവഞ്ചൂർ ആരോപിച്ചതോടെ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങൾ വാച്ച് വാൻഡ് വാർഡിനുനേരെ തിരിഞ്ഞു. പിന്നെ മിനിട്ടുകളോളം വാച്ച് ആൻഡ് വാർഡും പ്രതിപക്ഷവും സംഘര്‍ഷത്തിലേര്‍പ്പെട്ടു.

Also Read: 'പ്രതിപക്ഷം സംഘർഷാവസ്ഥ സൃഷ്‌ടിച്ചത് മുഖ്യമന്ത്രിയുടെ പ്രസ്‌താവന ജനങ്ങളിൽ എത്താതിരിക്കാന്‍'; രൂക്ഷവിമര്‍ശനവുമായി സിപിഎം

ഇതിനിടെ മറുഭാഗത്ത് സഭ നടപടികൾ വേഗത്തിലാക്കി ചേംബറില്‍ നിന്ന് ഓഫിസിലേക്ക് വന്ന സ്‌പീക്കർക്ക് ഭരണപക്ഷം സംരക്ഷണമൊരുക്കിയതോടെ ഇരുപക്ഷങ്ങളും നേർക്കുനേർ ഏറ്റുമുട്ടി. സച്ചിൻ ദേവും, എച്ച് സലാമും പ്രതിപക്ഷ എംഎൽഎമാർക്കുനേരെ കടന്നുകയറി. ഇതിനിടെ എം വിൻസെന്‍റ്, സി ആർ മഹേഷ്, സനീഷ് കുമാർ ജോസഫ്, ടി വി ഇബ്രാഹിം, കെ കെ രമ എന്നിവരെ വാച്ച് ആൻ‌ഡ് വാർഡ് വലിച്ചിഴച്ച് ഓഫിസിനുമുന്നിൽ നിന്ന് മാറ്റി.

തുടർന്ന് നടന്ന ഉന്തിലും തള്ളിലും തളര്‍ന്നുവീണ സനീഷ് കുമാർ ജോസഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തിയതോടെ വാച്ച് ആൻഡ് വാർഡ് പിൻവാങ്ങുകയായിരുന്നു. പരിക്കേറ്റ എംഎല്‍എമാർ ആശുപത്രിയിൽ ചികിത്സ തേടി.

Last Updated : Mar 16, 2023, 8:24 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.