തിരുവനന്തപുരം: മത്സ്യ ബന്ധനത്തിനിടയിൽ കടലിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മത്സ്യതൊഴിലാളി മരിച്ചു. പുതുക്കുറുച്ചി ശാന്തിപുരം ബഥേൽ ഭവനിൽ മണിലാൽ (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12.30യോടെയാണ് പെരുമാതുറയ്ക്കടുത്ത് തീരക്കടലിൽ വച്ച് വലയിടുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം സംഭവിച്ച് കടലിൽ മുങ്ങിത്താണത്. തുടർന്ന് മണിലാലിൻ്റെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കടലിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മത്സ്യത്തൊഴിലാളി മരിച്ചു - manilal died
പുതുക്കുറുച്ചി ശാന്തിപുരം ബഥേൽ ഭവനിൽ മണിലാൽ (64) ആണ് മരിച്ചത്.