തിരുവനന്തപുരം: സൈക്കിൾ വാങ്ങാൻ കുടുക്കയിൽ സൂക്ഷിച്ച തുക സമൂഹ അടുക്കളയിലേക്ക് നൽകി മാതൃകയായി അഞ്ചാം ക്ലാസ്സുകാരി. കോവളം നെടുമം സ്വദേശി ചന്ദ്രൻ ഷീജ ദമ്പതികളുടെ മകളായ അലയാണ് തന്‍റെ സൈക്കിൾ എന്ന സ്വപ്നത്തിന് വേണ്ടി കഴിഞ്ഞ ഒന്നര വർഷമായി സൂക്ഷിച്ച സമ്പാദ്യം സമൂഹ അടുക്കളയ്ക്ക് കൈമാറിയത്.
ALSO READ: തിരുവനന്തപുരത്ത് ബൈക്ക് മോഷണ സംഘം പിടിയില്‍
വെങ്ങാനൂർ വി.പി.എസിലെ വിദ്ധ്യാർത്ഥിനിയാണ്. അച്ഛൻ ചന്ദ്രന്‍റെ സന്നദ്ധ പ്രവർത്തനങ്ങളാണ് തനിക്ക് പ്രചോദനമെന്ന് അല പറയുന്നു. ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ സജീവമായ വെങ്ങാനൂരിലെ സാമൂഹിക അടുക്കളയിലേക്കാണ് അല തന്‍റെ സഹായം കൈമാറിയത്.