ETV Bharat / state

വിമാനത്തിലെ കൈയേറ്റം: ഇ പി ജയരാജനെതിരെ വലിയതുറ പൊലീസ് കേസെടുത്തു - ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

ജയരാജൻ ഉള്‍പ്പടെ മൂന്ന് പ്രതികൾ ചേർന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിഭീകരമായി മർദിച്ചെന്ന് എഫ് ഐ ആറിൽ

A case was registered against EP Jayarajan  ഇ പി ജയരാജനെതിരെ കേസെടുത്തു  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍  വിമാനത്തിലെ പ്രതിഷേധം  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി  തിരുവനന്തപുരം
ഇ പി ജയരാജനെതിരെ കേസെടുത്തു
author img

By

Published : Jul 20, 2022, 9:32 PM IST

Updated : Jul 20, 2022, 10:13 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഇടതു മുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ വലിയതുറ പൊലീസ് കേസെടുത്തു. ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ ഗൺമാൻ, പേഴ‍്‍സണൽ സ്റ്റാഫ് എന്നിവർക്കെതിരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് കുറ്റാരോപിതര്‍ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു. വധശ്രമം, മനഃപൂർവമല്ലാത്ത നരഹത്യ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന കേസിലെ പരാതിക്കാരനാണ് അനിൽകുമാർ. മുഖ്യമന്ത്രിക്ക് മുമ്പിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരാടാ എന്ന് ജയരാജൻ ആക്രോശിച്ചു, കൈ ചുരുട്ടി നവീൻ കുമാറിന്‍റെ മുഖത്തടിച്ചു, രണ്ടുപേരെ തള്ളി താഴെയിട്ടു, മൂന്ന് പ്രതികൾ ചേർന്ന് അതിഭീകരമായി മർദിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു.

പ്രതിഷേധം നടത്തിയ ഫർസീൻ മജീദിനെ ജയരാജൻ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐ.പി.സി 308, 307, 506, 120 വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

also read: 'നേരിട്ടത് ക്രൂരമര്‍ദനവും തെറിവിളിയും': ഇപിക്ക് എതിരെയുള്ള പരാതിയുടെ പകര്‍പ്പ് പുറത്ത്

Last Updated : Jul 20, 2022, 10:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.