ETV Bharat / state

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടി സ്ഥിരപ്പെടുത്തി

ഇതോടെ പെന്‍ഷന്‍ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ക്ക് നിയമപരമായി അര്‍ഹത ലഭിക്കും

chief ministers personal staff  kerala employment regularisation  chief minister news  pinarayi vijayan news  മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്  കേരള തൊഴിൽ സ്ഥിരപ്പെടുത്തൽ  മുഖ്യമന്ത്രി വാർത്ത  പിണറായി വിജയൻ വാർത്ത
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴ് പേരെ കൂടി സ്ഥിരപ്പെടുത്തി
author img

By

Published : Feb 18, 2021, 8:13 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഏഴ്‌പേരെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 37 ആയി. സാധാരണ 30 പേരെയാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്റ്റാഫില്‍ നിയമിക്കുക. ഇത് ഭേദഗതി ചെയ്‌താണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തേലത്ത്, മാധ്യമ ഉപദേഷ്‌ടാവ് പ്രഭാ വര്‍മ്മ, പ്രസ് സെക്രട്ടറി പി.എം. മനോജ് എന്നിവരെ കൂടാതെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഓഫീസിലെ 4 ജീവനക്കാരെ കൂടിയാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെയാണ് ഇവരുടെ സ്ഥിരപ്പെടുത്തല്‍. ഇതോടെ പെന്‍ഷന്‍ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ക്ക് നിയമപരമായി അര്‍ഹത ലഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.