ETV Bharat / state

ഏഴു ജില്ലകൾ കൊവിഡ് തീവ്രബാധിത പ്രദേശങ്ങൾ - തീവ്രബാധിത

തിരുവനന്തപുരം, കാസര്‍ഗോഡ്, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളാണ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്.

7 districts  declared  hot spots in kerala  പ്രഖ്യാപിച്ചു  ഏഴു ജില്ലകളെ  തീവ്രബാധിത  കൊവിഡ്
ഏഴു ജില്ലകളെ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു
author img

By

Published : Apr 2, 2020, 8:13 PM IST

തിരുവനന്തപുരം: കേരളത്തിലെ ഏഴു ജില്ലകളെ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കാസര്‍ഗോഡ്, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളാണ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചത്. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ച പോത്തന്‍കോട് ജനജീവിതത്തെ സാരമായി ബാധിക്കാത്ത തരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

ഏഴു ജില്ലകളെ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു

കൊവിഡ് ബാധയുടെ പേരില്‍ ഒരു കുടുംബത്തെയും ഒറ്റപ്പെടുത്താന്‍ പാടില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാര്‍ച്ച് അഞ്ചിന് ശേഷം സംസ്ഥാനത്തെത്തിയ വിദേശികള്‍ 25 ദിവസം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഇവര്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി ഇടപെടാന്‍ പാടില്ല.

അതേസമയം ലോക്‌ഡൗണ്‍ കഴിയുന്ന മുറക്ക് സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.