തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയ്‌ക്ക് 19130 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി. കിഫ്‌ബിയില്‍ നിന്നും വിദ്യാഭ്യാസ മേഖലയ്‌ക്കായി 100 കോടി രൂപ മാറ്റിവെച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കായി 493 കോടി രൂപ വിലയിരുത്തി. 1000 പുതിയ അധ്യാപക തസ്‌തികകള്‍ നിലവില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടെന്ന് വ്യക്തമാക്കിയ ധനമന്ത്രി സാങ്കേതിക വിദ്യാഭ്യാസ മേഖലക്ക് 210 കോടി വകയിരുത്തി.
ഘട്ടം ഘട്ടമായി മുഴുവൻ സ്കൂളുകളിലും സൗരോർജ നിലയങ്ങൾ സ്ഥാപിക്കും.ലാബുകൾ നവീകരിക്കും. സ്കൂൾ യൂണിേഫാം അലവൻസ് 400 രൂപയിൽ നിന്നും 600 രൂപയായി ഉയർത്തുന്നുമെന്നും മന്ത്രി അറിയിച്ചു. 10000 നഴ്‌സുമാര്‍ക്ക് വിദേശജോലി ലക്ഷ്യമിട്ട് പരിശീലനം നല്‍കാന്‍ അഞ്ച് കോടി രൂപ ബജറ്റില്‍ അദ്ദേഹം വകയിരുത്തി.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:
സാങ്കേതിക വിദ്യാഭ്യാസ മേഖല:
- കൊച്ചി സര്‍വകലാശാലക്ക് 22 കോടി രൂപ അനുവദിച്ചു. സാേങ്കതിക സർവ്വകലാശാലയ്ക്കും കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയത്തിനും ഐ.എച്ച്.ആർ.ഡി.ക്കും 18 കോടി രൂപ വീതം
- പോളി ടെക്‌നിക്കുകൾക്ക് 40 കോടി രൂപ
ഉന്നതവിദ്യാഭ്യാസ മേഖല:
- 493 കോടി രൂപ ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക് അനുവദിച്ചു
- 125 കോടി രൂപ കേരള, കോഴിക്കോട്, കണ്ണൂർ, മഹാത്മാഗാന്ധി, സംസ്‌കൃത, മലയാളം, നിയമ സർവ്വകലാശാലകൾക്ക്
- അസാപ്പിന് 50 കോടി രൂപ
- കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ്ആന്‍റ് ആർട്‌സിന് 5 കോടി രൂപ
- കിഫ്ബി സഹായത്താോടെ കോളജ്, സർവ്വകലാശാല പശ്ചാത്തലസൗകര്യ വികസനം 2020-21ല്‍ നടപ്പാക്കും
- കോളജ് കെട്ടിടങ്ങളുടെ നിർമ്മാണത്തിന് 142 കോടി രൂപ
- സർവ്വകലാശാലകളിലെ ശാസ്‌ത്രം, കലാസാഹിത്യം, സാമൂഹ്യപഠനം എന്നീ വകുപ്പുകളിലേക്ക് 20 കോടി രൂപ.
- സി.എം.എസ്. കോളജിന്‍റെ ചരിത്ര മ്യൂസിയത്തിന് 2 കോടി രൂപ
- കോളജുകള്‍ക്ക് നാക് അക്രഡിറ്റേഷന്‍ എ പ്ലസ് ഗ്രേഡെങ്കിലും ലഭിച്ചിരിക്കണം
- കോളജുകളില്‍ അഞ്ചു വർഷം കഴിഞ്ഞേ സ്ഥിരം തസ്‌തികകൾ സൃഷ്‌ടിക്കുകയുള്ളു
- കോളജുകളില്‍ 60 പുതിയ കോഴ്‌സുകള്‍ തുടങ്ങുവാന്‍ സമിതിയെ നിയമിക്കും
- മലയാള മിഷന് മൂന്ന് കോടി രൂപ അനുവദിച്ചു
- സ്‌കൂളുകളില്‍ സൗരോര്‍ജ നിലയങ്ങള്‍ ആരംഭിക്കും
- സ്‌കൂളുകളില്‍ ലാബുകള്‍ നവീകരിക്കും
- പാചകതൊഴിലാളികളുടെ വേതനം 500 രൂപ ഉയര്‍ത്തും
- വിദ്യാര്‍ഥികളില്‍ സര്‍ഗശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും
- എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് നിലവിലുള്ള ചലഞ്ച് പദ്ധതി തുടരും
- അക്കാദമിക് നിലവാരം കൂട്ടുന്നതിനുള്ള സ്‌കീമുകള്‍ രൂപകല്‍പന ചെയ്യും