ETV Bharat / state

സംസ്ഥാനത്തെ കൊവിഡ് മരണം : 53 ശതമാനവും 45 ദിവസത്തിനിടെ

author img

By

Published : Jun 15, 2021, 11:40 AM IST

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വിവിധ ജില്ലകളിലെ രോഗികളുടെ എണ്ണത്തിലും കുറവുണ്ടെങ്കിലും മരണ സംഖ്യയില്‍ ഇത് പ്രതിഫലിക്കുന്നില്ല.

About 53 percent of Covid deaths reported in the state occur within 45 days  Covid death  Covid  മരണ നിരക്ക്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണത്തില്‍ 53 ശതമാനവും 45 ദിവസത്തിനിടെ  കോവിഡ് മരണം  കൊവിഡ്
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണത്തില്‍ 53 ശതമാനവും 45 ദിവസത്തിനിടെ

തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗത്തിന്‍റെ രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും മരണ നിരക്ക് കുറയാത്തത് സംസ്ഥാനത്ത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വിവിധ ജില്ലകളിലെ രോഗികളുടെ എണ്ണത്തിലും കുറവുണ്ടെങ്കിലും മരണ സംഖ്യയില്‍ ഇത് പ്രതിഫലിക്കുന്നില്ല.

രണ്ടാം തരംഗം രൂക്ഷമായ മെയ് മാസത്തില്‍ 3507 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജൂണ്‍ മാസം ആരംഭിച്ചത് മുതല്‍ രോഗ വ്യപന തോത് കുറഞ്ഞുതുടങ്ങി. ജൂണ്‍ മാസം പകുതി പിന്നിടുമ്പോള്‍ ഒരു ദിവസം പോലും രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നില്ല. എന്നാല്‍ മരണ സംഖ്യ വലിയ രീതിയില്‍ വര്‍ദ്ധിച്ചു.

ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് മരണങ്ങള്‍

11,342 മരണങ്ങളാണ് ഇന്നലെ വരെയുള്ള കണക്കുകളനുസരിച്ച് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതില്‍ മെയ് മാസത്തിലാണ് 3507 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണിലെ പതിനാല് ദിവസത്തിനിടയില്‍ 2525 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒന്നരമാസത്തിനിടയില്‍ മാത്രം ഉണ്ടായിരിക്കുന്നത് 6032 മരണങ്ങളാണ്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണത്തില്‍ 53 ശതമാനവും കഴിഞ്ഞ 45 ദിവസത്തിനിടെയാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മരണ നിരക്ക് 0.41 ശതമാനമാണ്.

Read Also............തലസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വീണ്ടും കൊവിഡ് വ്യാപനം

മരണസംഖ്യ കുറവാണ് എന്നതില്‍ ആശ്വാസം കൊണ്ടിരുന്ന കേരളത്തിന് ഈ കണക്കുകള്‍ ആശങ്കയുണര്‍ത്തുന്നതാണ്. 60 വയസിന് മുകളിലുള്ളവരാണ് കൊവിഡിന് കീഴടങ്ങിയവരില്‍ ഭൂരിഭാഗവും. 60 വയസിന് മുകളില്‍ പ്രായമുള്ള 8212 പേരാണ് ഇതിനോടകം മരിച്ചത്.

41 മുതല്‍ 59 വയസുവരെയുള്ള 2646 പേരും 18 മുതല്‍ 40 വയസുവരെയുള്ള 469 പേരും കൊവിഡിന് കീഴടങ്ങി. 17 വയസിന് താഴെയുള്ള 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ഔദ്യോഗിക കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.

മരണസംഖ്യയില്‍ തിരുവനന്തപുരം മുന്നില്‍

ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2401 മരണങ്ങളാണ് ഇവിടെ സ്ഥിരീകരിച്ചത്.

തൃശ്ശൂര്‍ 1240, കോഴിക്കോട് 1180, എറണാകുളം 1103, പാലക്കാട് 917, ആലപ്പുഴ 874, മലപ്പുറം 850, കണ്ണൂര്‍ 759, കൊല്ലം 668, കോട്ടയം 518, പത്തനംതിട്ട 352, വയനാട് 190, കാസര്‍കോട് 185, ഇടുക്കി 103 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള മരണ സംഖ്യ.

ഇനി ഓണ്‍ലൈന്‍വഴി കൊവിഡ് മരണ റിപ്പോര്‍ട്ടിങ്

ആദ്യഘട്ടത്തില്‍ മരണ സംഖ്യ കേരളം കുറച്ചുകാണിക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ
കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍ നിലവില്‍ നിലവില്‍ വരും. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലൂടെയാകും ഇനിമുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുകയും പരിശോധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നത്.

റിയല്‍ ടൈം എന്‍ട്രി സംവിധാനമാണിതിലുള്ളത്. കൊവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കല്‍ സൂപ്രണ്ടോ ആണ് കാരണം വ്യക്തമാക്കിയുള്ള ഓണ്‍ലൈന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ തയ്യാറാക്കേണ്ടത്.

അവര്‍ പോര്‍ട്ടലില്‍ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ് ലോഡ് ചെയ്യണം. ഇത് ജില്ലാതലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം. ജില്ല സര്‍വയലന്‍സ് ഓഫീസര്‍, അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കൊവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു.

ഇത് ജില്ല മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തില്‍ തന്നെ കൊവിഡ് മരണമാണോയെന്ന് ഉറപ്പിക്കാനാകും. കൊവിഡ് മരണമാണോയെന്ന് ജില്ലയില്‍ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ടിങ് സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ജില്ലകളിലേയും റിപ്പോര്‍ട്ട് ഈ സമിതി ക്രോഡീകരിച്ചാണ് സംസ്ഥാനതലത്തിലെ മരണങ്ങള്‍ കണക്കാക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.