തിരുവനന്തപുരം: അനധികൃതമായി ജോലിക്കു ഹാജരാകാത്ത ആരോഗ്യ വകുപ്പിലെ 432 ജീവനക്കാരെ പിരിച്ചു വിടാൻ ഉത്തരവ്. 385 ഡോക്ടർമാരേയും 47 ജീവനക്കാരെയുമാണ് പിരിച്ചു വിടുന്നത്. തിരികെ ജോലിയിൽ പ്രവേശിക്കാൻ നിരവധി തവണ അവസരം നൽകിയിട്ടും താത്പര്യം പ്രകടിപ്പിക്കാത്തവരെയാണ് പിരിച്ചു വിട്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ അറിയിച്ചു. ഡോക്ടർമാർക്ക് പുറമേ അഞ്ച് ഹെൽത്ത് ഇൻസ്പെക്ടർമാർ, നാല് ഫാർമിസ്റ്റുകൾ, ഒരു ഫൈലേറിയ ഇൻസ്പെക്ടർ, 20 സ്റ്റാഫ് നഴ്സുമാർ, ഒരു നഴ്സിങ് അസിസ്റ്റന്‍റ്, രണ്ട് ദന്തൽ ഹൈനീജിസ്റ്റുമാർ, രണ്ട് ലാബ് ടെക്നീഷ്യന്മാർ, രണ്ട് റേഡിയോഗ്രാഫർമാർ, രണ്ട് ഒപ്റ്റോമെട്രിസ്റ്റ്, ആശുപത്രി അറ്റൻഡർ തുടങ്ങിയവരെയാണ് പിരിച്ചു വിട്ടത്. കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ അനധികൃതമായി ഇത്രയേറെ പേർ ജോലിയ്ക്ക് ഹാജരാകാതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരുന്ന 36 ഡോക്ടർമാരെ നേരത്തെ നേരത്തെ പുറത്താക്കിയിരുന്നു.
ജോലിക്കു ഹാജരാകാത്ത ആരോഗ്യ വകുപ്പിലെ 432 ജീവനക്കാരെ പിരിച്ചു വിട്ടു - കെ.കെ ഷൈലജ
തിരികെ ജോലിയിൽ പ്രവേശിക്കാൻ നിരവധി തവണ അവസരം നൽകിയിട്ടും താത്പര്യം പ്രകടിപ്പിക്കാത്തവരെയാണ് പിരിച്ചു വിട്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ അറിയിച്ചു