ETV Bharat / state

നെയ്യാറ്റിൻകരയിൽ പൊലീസ് വാഹനം തട്ടി ഓട്ടോറിക്ഷ യാത്രികർക്ക് പരിക്ക് - മാരായമുട്ടത്ത് പൊലീസ് വാഹനം ഓട്ടോറിക്ഷയിൽ തട്ടി

നെയ്യാറ്റിൻകര മണലുവിളയിലാണ് എതിർദിശകളിലായി വന്ന ഓട്ടോറിക്ഷയും സിഐയുടെ പൊലീസ് വാഹനവും തമ്മിൽ തട്ടിയത്. തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവറുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.

police vehicle collided with an autorickshaw at Maraiyamuttam  police vehicle collided with an autorickshaw at Neyyattinkara  4 Injured when a police vehicle collided with an autorickshaw  മാരായമുട്ടത്ത് പൊലീസ് വാഹനം ഓട്ടോറിക്ഷയിൽ തട്ടി  മാരായമുട്ടത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു
നെയ്യാറ്റിൻകരയിൽ പൊലീസ് വാഹനം തട്ടി ഓട്ടോറിക്ഷ യാത്രികർക്ക് പരിക്ക്
author img

By

Published : Jan 31, 2021, 4:14 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് പൊലീസ് വാഹനം ഓട്ടോറിക്ഷയിൽ തട്ടി 14 കാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആരോപണവുമായി അപകടത്തിൽപ്പെട്ടവർ രംഗത്തെത്തി. എന്നാൽ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

നെയ്യാറ്റിൻകരയിൽ പൊലീസ് വാഹനം തട്ടി ഓട്ടോറിക്ഷ യാത്രികർക്ക് പരിക്ക്

നെയ്യാറ്റിൻകര മണലുവിളയിലാണ് എതിർദിശകളിലായി വന്ന ഓട്ടോറിക്ഷയും സിഐയുടെ പൊലീസ് വാഹനവും തമ്മിൽ കൂട്ടിമുട്ടിയത്. തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവർ വടകര സ്വദേശി മോഹനൻ നായർ (62), മാരായമുട്ടം സ്വദേശിനി ഹൃദ്യ (36), ഗൗതം (14), ശശികല (41) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇവർ തത്തിയൂരിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു.

എന്നാൽ തെറ്റായ ദിശയിലൂടെ വന്ന പൊലീസ് ജീപ്പാണ് അപകടം സൃഷ്ടിച്ചതെന്നും അപകടത്തിൽ പരിക്കേറ്റ തങ്ങളെ ആശുപത്രിയിലെത്തിക്കാനോ അടിയന്തര സഹായം നൽകാനോ പൊലീസ് തയ്യാറായില്ലെന്നും അപകടത്തിൽപ്പെട്ടവർ പറയുന്നു. അപകടത്തിൽ ഗൗതമിന്‍റെ വലതു കൈയിൽ പൊട്ടലുണ്ട്. മറ്റുള്ളവർക്കും പരിക്കുണ്ട്. കൂടാതെ അപകട വിവരം ചൂണ്ടിക്കാട്ടിയുള്ള പരാതിയുമായി സ്റ്റേഷനിലെത്തിയവരോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും മർദ്ദിക്കാൻ ശ്രമിച്ചു എന്നും ആരോപണമുണ്ട്.

അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അമിതവേഗത്തിൽ വന്ന ഓട്ടോറിക്ഷ പൊലീസ് ജീപ്പിൽ ഇടിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ട് പോകാൻ പൊലീസ് ജീപ്പിൽ കയറാൻ അവശ്യപ്പെട്ടെങ്കിലും അപകടത്തിൽപ്പെട്ടവർ തയ്യാറായില്ല. സ്റ്റേഷനിൽ പരാതിയുമായി എത്തിയവരെ മർദിക്കാൻ ശ്രമിച്ചു എന്ന പ്രചാരണം തെറ്റാണെന്നും പൊലീസ് പറഞ്ഞു.

അമിതവേഗത്തിൽ വാഹനമോടിച്ചതിന് ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തുട്ടുണ്ട്. ഹൃദ്യയുടെയും, ശശികലയുടെയും പരാതികൾ സ്വീകരിച്ചു എന്നും പൊലീസ് പറഞ്ഞു. എന്നാൽ ഓട്ടോറിക്ഷയെ അപകടപ്പെടുത്തിയതിലും സ്റ്റേഷനിൽ വച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെന്ന് അപകടത്തിൽപ്പെട്ടവർ അറിയിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.