ETV Bharat / state

തിരുവനന്തപുരത്ത് 36 ദിവസം പ്രായമുള്ള നവജാത ശിശു കിണറ്റിൽ മരിച്ച നിലയിൽ ; അന്വേഷണം - പോത്തന്‍കോട് നവജാതശിശു മരിച്ച നിലയില്‍

Thiruvananthapuram newborn baby's death : ഇന്നലെ രാത്രിയോടെ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

One Month old newborn baby found dead in well in Pothencode,തിരുവനന്തപുരത്ത് 36 ദിവസം പ്രായമുള്ള നവജാത ശിശു കിണറ്റിൽ മരിച്ച നിലയിൽ
One Month old newborn baby found dead in well in Pothencode
author img

By ETV Bharat Kerala Team

Published : Dec 27, 2023, 9:19 AM IST

Updated : Dec 27, 2023, 11:16 AM IST

തിരുവനന്തപുരം: പോത്തൻകോട് 36 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞുമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത - സജി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ശ്രീദേവിനെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം (Pothencode newborn baby's Death).

പ്രസവ ശേഷം സുരിത പോത്തൻകോട് മഞ്ഞുമലയിലെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാത്രിയോടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് സജിയെ വിവരം അറിയിച്ചു. ശേഷം സജി വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടിയെ പുതച്ചിരുന്ന ടവ്വൽ കിണറിന് പരിസരത്ത് നിന്ന് കണ്ടെത്തി (One Month old newborn baby found dead in a well)

Also Read : തൃശൂരിൽ നവജാത ശിശു ശുചിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിൽ

ഫയർ ഫോഴ്‌സ് കിണറ്റിൽ നടത്തിയ തെരച്ചിലിൽ കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളെയടക്കം ചോദ്യം ചെയ്തുവരികയാണ് (36day old newborn baby found dead in well).

Last Updated : Dec 27, 2023, 11:16 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.