തിരുവനന്തപുരം: വയനാടിന്‍റെ സ്വപ്‌ന പദ്ധതിയായ മെഡിക്കൽ കോളേജിന് 300 കോടി രൂപ അനുവദിച്ചു. 2022 ൽ മെഡിക്കല്‍ കോളജ് യാഥാർത്ഥ്യമാകും. കിഫ്‌ബിയിൽ നിന്നാണ് 300 കോടി രൂപ അനുവദിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിനൊപ്പം സിക്കിൾ സെൽ തുടങ്ങിയ ജനിതക രോഗങ്ങളുടെ ചികിത്സയ്‌ക്കായി പ്രത്യേക കേന്ദ്രവും സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ജില്ലയിൽ പഴശ്ശിരാജയുടെ പേരിൽ ട്രൈബൽ കോളേജ് സ്ഥാപിക്കും. വയനാട്-ബന്ദിപ്പൂർ എലവേറ്റഡ് ഹൈവേയ്‌ക്കായി അനുമതി ലഭിച്ചാൽ ചെലവിന്‍റെ ഒരു പങ്ക് കേരളം വഹിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
വയനാട് മെഡിക്കൽ കോളേജിന് 300 കോടി രൂപ - kiifb
കിഫ്‌ബിയിൽ നിന്നാണ് 300 കോടി രൂപ അനുവദിച്ചിരിക്കുന്നത്.