ETV Bharat / state

തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച 270 കുപ്പി വിദേശ മദ്യം പിടികൂടി

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്തെ വിദേശമദ്യഔട്ട്‌ലെറ്റുകൾ അടച്ചതോടുകൂടിയാണ് അതിർത്തി കടന്ന് വിദേശ മദ്യങ്ങൾ ഒഴുകി തുടങ്ങിയത്

270 bottles of foreign liquor seized from Tamil Nadu  വിദേശ മദ്യം പിടികൂടി  തിരുവനന്തപുരത്ത് വിദേശ മദ്യം പിടികൂടി
തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച 270 കുപ്പി വിദേശ മദ്യം പിടികൂടി
author img

By

Published : Apr 29, 2021, 4:32 AM IST

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 220 കുപ്പി മദ്യം എക്സൈസ് സംഘം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെ കേസെടുത്തു. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്തെ വിദേശമദ്യഔട്ട്‌ലെറ്റുകൾ അടച്ചതോടുകൂടിയാണ് അതിർത്തി കടന്ന് വിദേശ മദ്യങ്ങൾ ഒഴുകി തുടങ്ങിയത്. നെയ്യാറ്റിൻകരയിലും അമരവിളയിലും നടന്ന എക്സൈസ് പരിശോധനയിൽ മാത്രം
ബുധനാഴ്ച 220 കുപ്പി വിദേശമദ്യമാണ് പിടിച്ചെടുത്തത്.

ഇരു ചക്രവാഹനങ്ങളിൽ അതിർത്തി കടന്നാണ് ഇവർ വിദേശ മദ്യം സംഭരിച്ച് മടങ്ങുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തി കടന്നുള്ള ഈ വിദേശ മദ്യ കച്ചവടം കൂടുതൽ രോഗവ്യാപനം സൃഷ്ടിക്കാനിടയുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.