ETV Bharat / state

തിരുവനന്തപുരത്ത് പത്ത് പഞ്ചായത്തുകളിൽ നിരോധനാജ്ഞ - 144 in thiruvananthapuram

അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂർക്കോണം, കൊല്ലയിൽ, ഉഴമലയ്ക്കൽ, കുന്നത്തുകാൽ, ആര്യങ്കോട് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

തിരുവനന്തപുരത്തെ പത്ത് പഞ്ചായത്തുകളിൽ നിരോധനാജ്ഞ  തിരുവനന്തപുരത്ത് നിരോധനാജ്ഞ  തിരുവനന്തപുരം കൊവിഡ്  144 in ten panchayaths in thiruvananthapuram  144 in thiruvananthapuram  thiruvananthapuram covid
തിരുവനന്തപുരത്തെ പത്ത് പഞ്ചായത്തുകളിൽ നിരോധനാജ്ഞ
author img

By

Published : Apr 23, 2021, 4:40 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പത്ത് പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂർക്കോണം, കൊല്ലയിൽ, ഉഴമലയ്ക്കൽ, കുന്നത്തുകാൽ, ആര്യങ്കോട് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഈ പഞ്ചായത്തുകളിൽ സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്‌ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇവിടങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലെത്തിയ സാഹചര്യത്തിലാണ് നടപടി.

ഈ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. ആരാധനാലയങ്ങളിലടക്കം ഇത് ബാധകമാണ്. വിവാഹങ്ങളിലും മറ്റ് പൊതു ചടങ്ങുകളിലും 25 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി 7.30ന് അടയ്ക്കണം. ഹോട്ടലുകളിൽ 7.30 വരെ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കും. അതിനു ശേഷം ഒമ്പത് വരെ പാഴ്‌സൽ സർവീസുകൾക്ക് അനുമതിയുണ്ട്.

തൊഴിലിടങ്ങളിലും ഉപജീവനവുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ കർശന പരിശോധനയുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ രണ്ട് ദിവസമോ അതിലധികം ദിവസമോ അടച്ചിടുമെന്നും കലക്‌ടർ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ തുടരുമെന്നും കലക്‌ടർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.