തിരുവനന്തപുരം : തിരുവനന്തപുരം നെടുങ്കാട് പതിനാലുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ പി പ്രവീണിന്റെയും ഇവന്റ് മാനേജ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഗോപികയുടെയും മകൾ പി ദേവികയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8 മണിയോടെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Also read: വിവാഹ വാഗ്ദാനം നൽകി എസ്.ഐ വഞ്ചിച്ചു ; ജീവനൊടുക്കി ഡിഗ്രി വിദ്യാർഥിനി
തൊടുപുഴ കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ദേവിക. നിരന്തരമായ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് കുട്ടിയെ മാതാവ് ശകാരിക്കുകയും ഫോൺ വാങ്ങിവയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.