ETV Bharat / state

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ - പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി കൊക്കയാർ കൂട്ടിക്കൽ നാരകംപുഴ കളരിക്കൽ വീട്ടിൽ നിസ്സാമുദ്ദീൻ കെ.ജെ (20) യാണ് അറസ്റ്റിലായത്

Young arrested for Molesting girl in Pathanamthitta  Molesting girl met on Facebook  ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയ പീഡിപ്പിച്ചു  പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
author img

By

Published : Feb 17, 2022, 10:54 PM IST

പത്തനംതിട്ട : ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിൽ പാർപ്പിക്കുകയും ചെയ്ത കേസിൽ കാമുകൻ അറസ്റ്റിൽ. ഇടുക്കി കൊക്കയാർ കൂട്ടിക്കൽ നാരകംപുഴ കളരിക്കൽ വീട്ടിൽ നിസ്സാമുദ്ദീൻ കെ.ജെ (20) യാണ് അറസ്റ്റിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 2019 ല്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇയാളുമായി പെണ്‍കുട്ടി പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെ ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു. ഈമാസം 15 ന് മകളെ കാണാനില്ലെന്ന മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെച്ചൂച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മാതാവുമായി വഴക്കിട്ടുപോയ പെണ്‍കുട്ടി കാമുകന്റെ നിര്‍ദേശമനുസരിച്ച്‌ അയാൾക്കൊപ്പം മുണ്ടക്കയം ബസില്‍ കയറി പോകുകയായിരുന്നു.

Also Read: മണൽ ഖനനത്തിനെതിരെ പ്രതിഷേധിച്ചവരുടെ കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടി പൊലീസ്

കേസിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കാമുകന്റെ കൂട്ടുകാരിയുടെ ഇടുക്കി പെരുവന്താനത്തുള്ള വീട്ടിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് പെൺകുട്ടിയ്ക്ക് കൗൺസിലിംഗ് നൽകിയ ശേഷം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം ഉൾപ്പടെ പുറത്തുപറഞ്ഞത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.