പത്തനംതിട്ട: 16 കാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ലോഡ്‌ജില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍. ചിറ്റാർ സീതത്തോട് മുണ്ടൻപാറ ഗുരുനാഥൻമണ്ണിൽ താമസിക്കുന്ന സനിൽ സുരേഷ് (22) ആണ് അറസ്റ്റിലായത്.
സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ശേഷം രണ്ടുവർഷമായി വാടസ്‌ആപ്പ് വഴിയും മറ്റും ബന്ധം തുടര്‍ന്നു. പ്രതിയുടെ നിര്‍ദേശ പ്രകാരം വ്യാഴാഴ്‌ച (04.08.2022) രാവിലെ 10.30 ന് വീട്ടിൽ നിന്നും സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞ് പെൺകുട്ടി പുറത്തിറങ്ങിയിരുന്നു. പുറത്ത് എത്തിയ കുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോയി ലോഡ്‌ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
![Young man arrested for kidnap and rape by girl 16 year old girl raped in Pathanamthitta സമൂഹ മാധ്യമം വഴി ബന്ധം സ്ഥാപിച്ച് പീഡനം 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിറ്റാർ സീതത്തോട് മുണ്ടൻപാറ kerala news kerala latest news rape പത്തനംതിട്ട വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/16039988_512_16039988_1659871333432.png)
തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വ്യാഴാഴ്‌ച വൈകിട്ടോടെ കോയിപ്രം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. എന്നാല്‍ വെള്ളിയാഴ്‌ച(05.08.2022) പെൺകുട്ടി വീട്ടില്‍ തിരിച്ചെത്തി. ഇതോടെ വനിത പൊലീസ് വീട്ടിലെത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി ശിശു സൗഹൃദ കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്‌തു. ഇതില്‍ നിന്നാണ് പ്രതി തിരുവല്ല എസ് സി സ്‌കൂളിന് സമീപമുള്ള ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്.
പലപ്രാവശ്യം പീഡിപ്പിച്ചെന്ന് കുട്ടി: സനൽ പലപ്രാവശ്യം പീഡിപ്പിച്ച കാര്യം കുട്ടി പൊലീസിനോട് പറഞ്ഞു. വൈദ്യ പരിശോധന നടത്തിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. പിന്നാലെ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതപ്പെടുത്തി. ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം സൈബർ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണ സംഘം ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി.
തുടര്‍ന്ന് കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് വെള്ളിയാഴ്‌ച വൈകിട്ടോടെ ഇയാളെ പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. പോക്‌സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്.
Also Read: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബന്ധുക്കളായ രണ്ട് പേർ അറസ്റ്റിൽ