ETV Bharat / state

ജില്ലയില്‍ ഒക്ടോബര്‍ 19 വരെ യെല്ലോ അലര്‍ട്ട് - പുതിയ കാലാവസ്ഥാ വാർത്തകൾ

കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചു

ജില്ലയില്‍ ഒക്ടോബര്‍ 19 വരെ യെല്ലോ അലര്‍ട്ട്
author img

By

Published : Oct 17, 2019, 1:09 AM IST

Updated : Oct 17, 2019, 7:38 AM IST

പത്തനംതിട്ട: ജില്ലയില്‍ ഒക്ടോബര്‍ 19 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ പി.ബി നൂഹ് അറിയിച്ചു. മഴ ശക്തി പ്രാപിച്ചിരിക്കുന്നതിനാലും, മണിയാര്‍ ബാരേജിന് മുകള്‍ ഭാഗത്തുള്ള കാരിക്കയം, അള്ളുങ്കല്‍, മൂഴിയാര്‍, കക്കാട് ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതി ഉൽപ്പാദനം കൂട്ടിയതിനാലും മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുണ്ട്.

പമ്പയുടെയും, കക്കാട്ടാറിന്‍റെയും തീരത്തുള്ളവര്‍ പ്രത്യേകിച്ച് മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Intro:ജില്ലയില്‍ ഒക്ടോബര്‍ 19 വരെ മഞ്ഞ അലര്‍ട്ട്Body:
ജില്ലയില്‍ ഒക്ടോബര്‍ 19 വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി നൂഹ് അറിയിച്ചു.

മഴ ശക്തി പ്രാപിച്ചിരിക്കുന്നതിനാലും, മണിയാര്‍ ബാരേജിന് മുകള്‍ ഭാഗത്തുള്ള കാരിക്കയം, അള്ളുങ്കല്‍, മൂഴിയാര്‍, കക്കാട് ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതോത്പാദനം കൂട്ടിയതിനാലും മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു. ഈ സാഹചര്യത്തില്‍ മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.60 മീറ്റര്‍ ആയി ക്രമീകരിക്കുന്നതിനായി മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഇന്ന് വൈകുന്നേരം 5.30ന് 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടേണ്ട സാഹചര്യമുണ്ട്. ഇതുമൂലം കക്കാട്ടാറില്‍
100 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യത ഉണ്ട്. പമ്പയുടെയും, കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ പ്രത്യേകിച്ച് മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫോണ്‍ നമ്പരുകളില്‍ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. കളക്‌ട്രേറ്റ് 0468 2322515/ 0468 2222515/ 8078808915, താലൂക്ക് ഓഫീസ് തിരുവല്ല 0469 2601303, കോഴഞ്ചേരി 04682222221, മല്ലപ്പളളി 0469 2682293, അടൂര്‍ 04734 224826, റാന്നി 04735 227442, കോന്നി 0468 2240087.Conclusion:
Last Updated : Oct 17, 2019, 7:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.