ETV Bharat / state

യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഭർത്താവ് അറസ്റ്റിൽ

കോയിപ്രം കുറവൻകുഴി സ്വദേശിനി നിരവധി തവണ ഭർത്താവിൽ നിന്ന് ക്രൂര പീഡനത്തിനിരയായിരുന്നു. ഭർത്താവിൽ നിന്നേറ്റ ശാരീരികവും മാനസികവുമായ പീഡനത്തിൽ മനംനൊന്താണ് യുവതി തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം

woman found hanging dead  husband arrested in pathanamthitta  യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി  ഭർത്താവ് അറസ്റ്റിൽ  യുവതിയുടെ മരണം ഭർത്താവ് അറസ്റ്റിൽ  യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു  woman dead in husband house  സ്ത്രീധന പീഡനം യുവതി ആത്മഹത്യ ചെയ്‌തു  സ്ത്രീധന പീഡനക്കുറ്റം  കോയിപ്രം
യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
author img

By

Published : Oct 13, 2022, 9:31 PM IST

പത്തനംതിട്ട : ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോയിപ്രം കുറവൻകുഴി സ്വദേശിനി സൂര്യ സുരേന്ദ്രന്‍റെ (25) ഭർത്താവ് പേക്കാവുങ്കൽ വിഷ്‌ണു (29) ആണ് കോയിപ്രം പൊലീസിന്‍റെ പിടിയിലായത്. ഇയാൾക്കെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തി.

ഞായറാഴ്‌ച പകൽ മൂന്ന് മണിയോടെയാണ് പേക്കാവുങ്കലിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ സൂര്യയെ കണ്ടെത്തിയത്. ഉടൻതന്നെ കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്നുതന്നെ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഈ വർഷം മെയ് എട്ടിനായിരുന്നു ഇരുവരുടെും വിവാഹം. കല്യാണം കഴിഞ്ഞതുമുതൽ പലകാരണങ്ങൾ പറഞ്ഞ് വിഷ്‌ണു സൂര്യയെ മർദിക്കാറുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. സൂര്യയുടെ വീട്ടുകാർ കൊടുത്ത സ്വർണം വിഷ്‌ണു പണയംവയ്ക്കുകയും തിരിച്ചെടുത്തുകൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ മർദിക്കുകയും ചെയ്‌തതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു.

യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ഇക്കാര്യത്തിൽ ഈ മാസം ഒന്നിനും സൂര്യ ഇയാളിൽ നിന്നും ക്രൂര പീഡനത്തിനിരയായി. അടുക്കളയിൽ വച്ചായിരുന്നു മർദനം. അടിക്കുകയും വയറ്റിൽ തൊഴിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് സൂര്യയുടെ ബോധം നഷ്‌ടപ്പെട്ടു. ഭർത്താവിൽ നിന്നേറ്റ ശാരീരികവും മാനസികവുമായ പീഡനത്തിൽ മനംനൊന്താണ് സൂര്യ തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവദിവസം അമിതമായി മദ്യപിച്ച നിലയിൽ കാണപ്പെട്ട വിഷ്‌ണുവിനെ കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ടതിനെ തുടർന്ന് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തശേഷം സ്ത്രീധന പീഡനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിഷ്‌ണു കോയിപ്രം പൊലീസ് സ്റ്റേഷനിൽ മുമ്പ് രണ്ട് കേസുകളിൽ പ്രതിയായിട്ടുണ്ട്.

യുവതി മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്. പ്രതി പണയം വച്ച സ്വർണാഭരണങ്ങൾ കണ്ടെടുക്കേണ്ടതായും മറ്റുമുണ്ട്. പൊലീസ് ഇൻസ്‌പെക്‌ടർ സജീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.