ETV Bharat / state

ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ്, ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

മുദ്ര ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങളാണ് തിരുവല്ല സ്വദേശിനിയായ യുവതി തട്ടിയെടുത്തത്. ചങ്ങനാശ്ശേരി, പാല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ ഇവരുടെ വഞ്ചനക്ക് ഇര ആയിട്ടുള്ളതായാണ് വിവരം. പ്രതിയെ റിമാന്‍ഡ് ചെയ്‌ത് തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിലേക്ക് അയച്ചു

Fraud on Mudra loan Pathanamthitta  Woman arrested for defrauding lakhs on Mudra loan Pathanamthitta  defrauding lakhs on Mudra loan  Fraud on Mudra loan  ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ്  ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍  മുദ്ര ലോൺ  ഗൂഗിൾ പേ  Money  പണം തട്ടിപ്പ്  തട്ടിപ്പ  Fraud  തിരുവനന്തപുരം അട്ടക്കുളങ്ങര  തിരുവല്ല
ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ്, ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍
author img

By

Published : Aug 20, 2022, 8:17 AM IST

പത്തനംതിട്ട: മുദ്ര ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ. തിരുവല്ല തിരുമൂലപുരം പൊൻവേലിക്കാവ് കുരിശുമ്മൂട്ടിൽ താഴ്‌ചയിൽ വീട്ടിൽ കണ്ണൻ കുമാറിന്‍റെ ഭാര്യ ഇന്ദു (39) ആണ്‌ തിരുവല്ല പൊലീസിന്‍റെ പിടിയിലായത്. ചങ്ങാനാശ്ശേരി ട്രാൻസ്‌പോർട് ബസ് സ്റ്റാൻഡിനു സമീപത്ത് നിന്നും വ്യാഴാഴ്‌ച വൈകിട്ട് പിടിയിലായ ഇവരെ കോടതിയിൽ ഹാജരാക്കി.

15 ലക്ഷം രൂപയുടെ മുദ്ര ലോൺ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച ശേഷം 2,03,500 രൂപ തട്ടിയെടുത്തു എന്നുകാട്ടി തൊട്ടപ്പുഴശ്ശേരി കുറിയന്നൂർ മേലേതിൽ ഗോപകുമാറിന്‍റെ ഭാര്യ സുനിത നൽകിയ പരാതിയിലാണ് ഇന്ദുവിനെ അറസ്റ്റു ചെയ്‌തത്. പൊലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലിൽ നിരവധി പേര്‍ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയുടെ നിർദേശത്തെ തുടര്‍ന്ന് കേസിന്‍റെ അന്വേഷണം വ്യാപിപ്പിച്ചു.

ചങ്ങനാശ്ശേരി, പാല, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ ഇവരുടെ വഞ്ചനക്ക് ഇര ആയിട്ടുള്ളതായാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌ത് തിരുവനന്തപുരം അട്ടക്കുളങ്ങര സബ് ജയിലിലേക്ക് അയച്ചു. കഴിഞ്ഞവർഷം നവംബർ 25 ന് കുറ്റൂരിൽ വച്ച് നേരിട്ടും, തുടർന്ന് പല ദിവസങ്ങളിലായി ഗൂഗിൾ പേ വഴിയും സുനിതയുടെ പക്കല്‍ നിന്ന് ഇന്ദു പണം കൈപറ്റിയിരുന്നു.

സുനിതയെ കൂടാതെ മറ്റി ചിലരും ഇന്ദുവിന് പണം നല്‍കിയിട്ടുണ്ട്. ലക്ഷങ്ങള്‍ ഇവരില്‍ നിന്നെല്ലാം തട്ടിയെടുത്ത ശേഷം ഇന്ദു ലോൺ ശരിയാക്കി കൊടുക്കുകയോ, വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്‌തില്ല എന്നാണ് പരാതി. തിരുവല്ല കുറ്റൂരുള്ള ബാങ്കിലുള്ള പ്രതിയുടെ അക്കൗണ്ട് പരിശോധിച്ച അന്വേഷണ സംഘത്തിന് പണം തട്ടിയെടുത്തത് ബോധ്യപ്പെട്ടു. തുടര്‍ന്ന് പ്രതിയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയും ചെയ്‌തു.

പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇവർ പൊലീസിന്‍റെ പിടിയിലായത്. ചങ്ങനാശ്ശേരിയിൽ നടത്തിയ തട്ടിപ്പിനിടെ വീട്ടുകാരെ വിശ്വാസത്തിലെടുക്കുന്നതിന് വേണ്ടി, തനിക്ക് തിരുവല്ല വിജിലൻസിലാണ് ജോലിയെന്ന് പറഞ്ഞതായും, സന്തതസഹചാരിയായി ഒരു യുവാവ് ഒപ്പമുള്ളതായും പൊലീസിന് വിവരം ലഭിച്ചു. പുളിക്കീഴ് ബീവറേജസിൽ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് രണ്ടുപേരിൽ നിന്നും, തിരുവല്ല റവന്യൂ ടവറിൽ ജോലി വാങ്ങി നല്‍കാമെന്ന് വാക്കുകൊടുത്തശേഷം ഒരാളിൽ നിന്നും പണം വാങ്ങിയെന്നും വ്യക്തമായിട്ടുണ്ട്.

ചങ്ങാനാശ്ശേരിയിൽ പണം നല്‍കിയവർ തിരുവല്ല വിജിലൻസ് ഓഫിസിൽ എത്തി അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് മുങ്ങിനടന്ന യുവതി, കഴിഞ്ഞ ദിവസം ഫോൺ ഓണ്‍ ചെയ്‌ത് ഉപയോഗിച്ചപ്പോൾ, ലൊക്കേഷൻ സൈബർ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് മനസിലാക്കി. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. തിരുവല്ല എസ് ഐ നിത്യ സത്യന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എ എസ് ഐ ബിജു ഡി, സി പി ഒമാരായ മനോജ്‌, അവിനാഷ് എന്നിവരും ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.