പത്തനംതിട്ട: കാട്ടാനയുടെ ആക്രമത്തിൽ പരിക്കേറ്റ ചിറ്റാർ മുരുപ്പേൽ വീട്ടിൽ ഷെഫീഖി(28)നെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇയാള്‍. ശനിയാഴ്ച രാവിലെ വീടിന്‍റെ മുന്‍പിലെ റോഡിൽ വച്ചായിരുന്നു സംഭവം.
വീടിന് പുറത്തു നിൽക്കുമ്പോൾ പുറകിലൂടെ കാട്ടാന എത്തിയത് ഇയാള്‍ അറിഞ്ഞില്ല. തുമ്പിക്കൈ കൊണ്ടുള്ള ആനയുടെ ആക്രമണത്തില്‍ ഷഫീഖ് തെറിച്ചു വീണു. ഇതുകണ്ടുനിന്ന മാതാപിതാക്കൾ ഉച്ചത്തിൽ നിലവിളിച്ചതോടെ ആന സമീപമുള്ള വനത്തിലേക്കു കടന്നു.
അടുത്തിടെ ശസ്ത്രക്രിയ നടത്തിയ ഷഫീഖിന്‍റെ കൈയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വന്യജീവികളുടെ ആക്രമണം തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു.
ALSO READ: ഓയിലും ഗ്രീസും വില്‍ക്കാന്‍ കെ.എസ്.ആർ.ടി.സി; കൊച്ചിയില്‍ ലൂബ് ഷോപ്പ് ഉടന്‍