പത്തനംതിട്ട: നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു. പശ്ചിമ ബംഗാള്‍ സ്വദേശി സുബോധ് റോയ് ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് പശ്ചിമ ബംഗാള്‍ മാല്‍ഡ സ്വദേശി സുഫന്‍ ഹല്‍ദാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു സംഭവം.
പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് പുറകിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവം നടന്നത്. മദ്യപിച്ച ശേഷം ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് സുഫന്‍ ഹല്‍ദാര്‍ സുബോധിനെ കൊലപ്പെടുത്തിയത്.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍.