പത്തനംതിട്ട: കുടിവെള്ളം കിട്ടാക്കനി ആയിരിക്കുകയാണ് ചെങ്ങറ സമരഭൂമിയിലെ താമസക്കാര്‍ക്ക്. സർക്കാർ സംവിധാനങ്ങൾ കൈയ്യേറ്റക്കാരായി പരിഗണിക്കുന്നതിനാൽ കുടിവെള്ളം ലഭിക്കാനില്ലാത്ത അവസ്ഥ. പരാതിപ്പെടാൻ പോലും ഇടമില്ലാതെ നിശബ്ദരായി ദുരിതം പേറുകയാണ് ചെങ്ങറ സമരഭൂമിയിലെ താമസക്കാർ. നിലവിലുള്ള കിണറുകളെല്ലാം വറ്റി വരണ്ടതോടെ കിലോമീറ്ററുകൾ താണ്ടി വെള്ളം തലച്ചുമടായി എത്തിക്കേണ്ട അവസ്ഥയിലാണ് ഇവര്‍. ചെങ്ങറ ഉൾപ്പെടുന്ന മലയാലപ്പുഴ പഞ്ചായത്ത് ഇവരെ തങ്ങളുടെ പഞ്ചായത്തിലെ താമസക്കാരായി പരിഗണിച്ചിട്ടില്ല. അതിനാല്‍ തന്നെ വെള്ളം എത്തിക്കാൻ ബാധ്യസ്ഥരല്ലെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതര്‍.
കുടിവെള്ളം കിട്ടാക്കനി; പരാതിപ്പെടാൻ പോലും ഇടമില്ലാതെ ചെങ്ങറ സമരഭൂമിയിലെ താമസക്കാര്‍ - chengara
കിണറുകളെല്ലാം വറ്റി വരണ്ടതോടെ കിലോമീറ്ററുകൾ താണ്ടി വെള്ളം തലച്ചുമടായി എത്തിക്കേണ്ട അവസ്ഥയിലാണ് ചെങ്ങറ സമരഭൂമിയിലെ താമസക്കാര്‍