പത്തനംതിട്ട: ലോക്ക് ഡൗൺ കാലത്ത് സ്വന്തം വീടിനെ തന്നെ മികച്ച കലാസൃഷ്ടിയാക്കി മാറ്റിയിരിക്കുകയാണ് കോന്നിയിലെ കുളത്തുമണ്‍ സ്വദേശി ശബരി ബാബു. ആർട്ട് ഗ്യാലറിയെ പോലും വെല്ലുന്ന രീതിയിലാണ് ശബരി തന്റെ വീട്ടുചുവരില്‍ ഓരോ ചിത്രങ്ങളും വരച്ചിരിക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോം ആന്‍ഡ് ജെറിയും ഛോട്ടാ ഭീമും ഡോറാ ബുജിയുമെല്ലാം ശബരിയുടെ വീട്ടിലെ കൗതുകചിത്രങ്ങളാണ്. നാട്ടുവഴികളുടെയും കുതിരവണ്ടിയുടെയുമെല്ലാം ചിത്രങ്ങൾ വീട്ടുമതിലുകളിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റും മുറ്റത്തെ മതിലിൽ ശബരി വരച്ചിട്ടിരിക്കുന്നു.
കൂടാതെ അറുപതിലധികം വ്യക്തികളെയും ഈ ലോക്ക് ഡൗണ്‍ കാലത്ത് ശബരി ചിത്രങ്ങളാക്കി കടലാസുകളിലേക്ക് പകര്‍ത്തിയിരുന്നു. കോന്നി എസ്എന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ശബരിക്ക് എല്ലാവിധ പിന്തുണയുമായി അച്ഛനും അമ്മയും സഹോദരിയും അധ്യാപകരുമെല്ലാം ഒപ്പമുണ്ട്.