ആലപ്പുഴ ചെങ്ങന്നൂരില്‍വിവാഹ വാഗ്ദാനം നൽകി 14 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂർ അങ്ങാടിക്കൽ തോട്ടിയാട്ട് മാതിരംപള്ളി വീട്ടിൽ സന്ദീപ് സണ്ണി (24) യാണ് അറസ്റ്റിലായത്.കഴിഞ്ഞ ഏഴ് മാസമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പ്രതിയെ പിടികൂടുകയായിരുന്നു.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതിക്കെതിരെപോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. കഞ്ചാവ് വിൽപ്പന ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സന്ദീപ്.ചെങ്ങന്നൂർ സിഐ ജെ. സന്തോഷ് കുമാര്‍, എസ്ഐ എസ്.വി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.