പത്തനംതിട്ട: പത്തനംതിട്ടയിൽ നടക്കുന്ന എന്‍റെ കേരളം മേളയിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് രണ്ട് താര രാജാക്കന്മാരാണ്. 1930-40 കാലഘട്ടത്തിൽ വീഥികളിലൂടെ താരപകിട്ടോടെ കുതിച്ചു പാഞ്ഞ മോറിസ് മൈനറും ഓസ്റ്റിനും. സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന മേളയിൽ പത്തനംതിട്ട മോട്ടോർ വാഹന വകുപ്പാണ് വിന്‍റേജ് കാറുകളുടെ പ്രദര്‍ശനം ഒരുക്കിയത്.
1934 മോഡലാണ് ഓസ്റ്റിൻ. മോറിസ് മൈനർ 1949 മോഡലാണ്. വിന്‍റേജ് വാഹനങ്ങൾ സൂക്ഷിക്കുന്ന സ്വകാര്യ വ്യക്തികളിൽ നിന്നാണ് വാഹനങ്ങൾ മേളയിൽ പ്രദർശിപ്പിക്കാന്‍ എത്തിച്ചതെന്ന് പത്തനംതിട്ട ആർടിഒ എ.കെ ദിലു പറഞ്ഞു.
മേളയിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് വിന്‍റേജ് വാഹനങ്ങള്‍. വിന്‍റേജ് പ്രൗഢി വിളിച്ചോതുന്ന വാഹനങ്ങള്‍ക്കൊപ്പം നിന്ന് സെൽഫിയും എടുത്താണ് മേളയിലെത്തുന്ന വാഹന പ്രേമികൾ മടങ്ങുന്നത്. മോട്ടോർ വാഹന ലോകം ഹൈബ്രിഡ് യുഗത്തിൽ എത്തിനിൽക്കുമ്പോൾ വിന്‍റേജ് വാഹനങ്ങള്‍ നിരത്തൊഴിഞ്ഞെങ്കിലും വാഹന പ്രേമികള്‍ക്കിടയില്‍ ഇപ്പോഴും ഇവ താര രാജാക്കന്മാര്‍ തന്നെ.
Also read: മൂന്നാര്‍ മലനിരകളെ കീഴടക്കി പഴമയുടെ പെരുമ; മലനിരകളിലൂടെ പാഞ്ഞ് വിന്‍റേജ് വാഹനങ്ങള്‍