പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ളാഹയില്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ 4 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലും 6 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തമിഴ്നാട് ഈറോഡില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ളാഹയിലെ വലിയ വളവിൽ നിയന്ത്രണംവിട്ട മിനി ബസ് റോഡിലെ സംരക്ഷണ വേലി തകര്‍ത്ത് തലകീഴായി മറിയുകയായിരുന്നു. മൂന്ന് കുട്ടികൾ ഉൾപ്പെടെ പതിനഞ്ച് പേരാണ് ബസിലുണ്ടായിരുന്നത്.