പത്തനംതിട്ട: തനിക്ക് കൊവിഡ് ബാധിച്ചുവെന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 'കുറച്ച് ദിവസങ്ങളായി പനി ഉണ്ടായിരുന്നു. എന്നാല്‍ രണ്ടുതവണ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയപ്പോഴും കൊവിഡ് നെഗറ്റീവ് ആയിരുന്നെന്നും' മന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചു.
'നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണ്. തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകും എന്നതിനാലാണ് ഇക്കാര്യം അറിയിക്കുന്നതെന്നും' മന്ത്രി കുറിച്ചു. മന്ത്രി വീണ ജോര്‍ജിനും പത്തനംതിട്ട ജില്ല കലക്‌ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ് ബാധിച്ചുവെന്നായിരുന്നു വാര്‍ത്ത. ഇരുവരും ഒന്നിച്ച് പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു.
- " class="align-text-top noRightClick twitterSection" data="">
ആരോഗ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം: 'കുറച്ചുദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടുതവണ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയപ്പോഴും കൊവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. തെറ്റായ വാർത്ത മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്‌ക്കുന്നത്.
ഇന്നും ടെസ്റ്റ് ചെയ്‌തു. നെഗറ്റീവ് ആണ്. ഡെങ്കിയും നെഗറ്റീവ്. വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്‌ടർമാർ നിർദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു. അനേകം പേർ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി.