ETV Bharat / state

ശരണ മന്ത്ര മുഖരിതമായി സന്നിധാനം... മത സൗഹാർദത്തിന്‍റെ പ്രതീകമായി വാവര് നട

പത്തനംതിട്ട വായ്പ്പൂര് വെട്ടിപ്ലാക്കല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് വാവരുനടയില്‍ മുഖ്യകാര്‍മികനായി എത്തുക. തങ്ക അങ്കി ശനിയാഴ്‌ച ( 25.12.21) ന് സന്നിധാനത്ത് എത്തും.

vavar nada history  mandala makaravilakku pilgrimage  sabarimala latest news  വാവര് നട ഐതിഹ്യം  ശബരിമല വാർത്തകള്‍  മണ്ഡല മകരവിളക്ക് തീർഥാടനം  തങ്ക അങ്കി ഘോഷയാത്ര  സന്നിധാനം കര്‍പ്പൂരാഴി ഘോഷയാത്ര
മത സൗഹാർദത്തിന്‍റെ പ്രതീകമായി വാവര് നട
author img

By

Published : Dec 24, 2021, 8:49 AM IST

പത്തനംതിട്ട: മതസൗഹാര്‍ദത്തിന്‍റെ കരുത്തുറ്റ പ്രതീകമാണ് ശബരിമല സന്നിധാനത്തെ വാവരുനട. മറ്റൊരു ആരാധനാലയത്തിലും കാണാനാകാത്ത സവിശേഷമായ ആചാരവും ഐതിഹ്യവുമാണ് വാവര് നടയുടെ മഹനീയത. പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്‌ഠൻ വാവരുമായിഏറ്റുമുട്ടുമെന്നും അതിലൂടെ ചങ്ങാത്തം സ്ഥാപിക്കുമെന്നും നേരത്തേ തന്നെ വെളിപാട് കിട്ടിയിരുന്നു.

ബലപരീക്ഷണത്തിലൂടെ വാവരെ മനസിലാക്കിയ അയ്യപ്പന്‍ തന്‍റെ ദൗത്യനിര്‍വഹണത്തില്‍ അദ്ദേഹത്തെയും കൂട്ടി. ഒടുവില്‍ അയ്യപ്പന്‍ കുടികൊള്ളുന്ന സന്നിധാനത്തിന് സമീപത്തായി വാവരെയും ഇരുത്തി. ഇതാണ് അയ്യപ്പനും വാവരും എന്ന സൗഹൃദത്തിന്‍റെ ഐതിഹ്യമെന്ന് വാവരുനടയിലെ മുഖ്യകാര്‍മികന്‍ വി.എസ്. അബ്ദുള്‍ റഷീദ് മുസലിയാര്‍ പറയുന്നു.

ജ്യോതിഷിയും ആയുര്‍വേദ വൈദ്യനുമായിരുന്നു വാവര്. എരുമേലിയില്‍ പേട്ട തുള്ളിയെത്തുന്ന അയ്യപ്പന്‍മാര്‍ അവിടെ ക്ഷേത്രത്തിലും വാവരുപള്ളിയിലും ദര്‍ശനം നടത്തിയ ശേഷമാണ് ശബരിമലയിലേയ്ക്ക് വരുന്നത്. ജാതിമത വര്‍ണവ്യത്യാസമില്ലാതെ ആര്‍ക്കും ദര്‍ശനം നടത്താവുന്ന ശബരിമല വിശ്വമാനവികതയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മുസലിയാര്‍ പറഞ്ഞു.

ALSO READ കാനനപാത തുറക്കല്‍ ; എ.ഡി.എമ്മിന്‍റെ നേതൃത്വത്തില്‍ പരിശോധന

വാവരുനടയില്‍ വാവരുടെ ഉടവാള്‍ സൂക്ഷിച്ചിട്ടുണ്ട്. അതിന്‍റെ ഇടതുഭാഗത്താണ് കാര്‍മ്മികന്‍ ഇരിക്കുക. അരി, ചുക്ക്, ജീരകം, ഏലയ്ക്ക എന്നിവ പൊടിച്ചുണ്ടാക്കിയതാണ് മധുരവും എരിവും ചേര്‍ന്ന വാവരുനടയിലെ പ്രധാന പ്രസാദം

കുരുമുളകും കല്‍ക്കണ്ടവും വേറെയും നല്‍കാറുണ്ട്. അയ്യപ്പനോടുള്ള ആദരവിന്‍റെ ഭാഗമായി ഭസ്‌മം നല്‍കും. ആവശ്യക്കാര്‍ക്ക് ചരടും നല്‍കാറുണ്ട്. പത്തനംതിട്ട വായ്പ്പൂര് വെട്ടിപ്ലാക്കല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് വാവരുനടയില്‍ മുഖ്യകാര്‍മികനായി എത്തുക.

ALSO READ അടിയന്തര രക്ഷാ പ്രവര്‍ത്തനം; പമ്പയിൽ മോക്ക് ഡ്രിൽ: വീഡിയോ കാണാം

എട്ട് കുടംബങ്ങളിലുള്ളവര്‍ യോഗം കൂടി പ്രായവും സമ്മതവും പരിഗണിച്ചാണ് മുഖ്യകാര്‍മികനെ തെരഞ്ഞെടുക്കുക. ഒപ്പം പരികര്‍മികളായി ഏഴുപേരുണ്ട്. അയ്യപ്പദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ വാവരെ വണങ്ങിയാണ് മടങ്ങുക.

തങ്ക അങ്കി 25ന് സന്നിധാനത്തെത്തും

മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ശനിയാഴ്ച ( 25.12.2021 ) സന്നിധാനത്തെത്തും. ഉച്ചയ്ക്ക് 1.30നാണ് ഘോഷയാത്ര പമ്പയിലെത്തുക. വൈകിട്ട് മൂന്നിന് പമ്പയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്ര അഞ്ചിന് ശരംകുത്തിയിലെത്തും.

6.30നാണ് തങ്ക അങ്കി സന്നിധാനത്തെത്തുക. തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കാന്‍ ആചാരപ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന് എക്‌സിക്യുട്ടിവ് ഓഫീസര്‍ വി. കൃഷ്‌ണകുമാര വാരിയര്‍ യോഗത്തില്‍ അറിയിച്ചു.

ALSO READ സഞ്ചാരികളെ പിന്തുടർന്ന് കാണ്ടാമൃഗം; മാനസ് ദേശീയോദ്യാനത്തിലെ വീഡിയോ വൈറൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.