ETV Bharat / state

വി.ചെല്‍സാസിനി പത്തനംതിട്ട അസിസ്റ്റന്‍റ് കലക്‌ടറായി ചുമതലയേറ്റു

ജില്ലാ കലക്‌ടര്‍ പി.ബി നൂഹിന്‍റെ ചേംബറിലെത്തിയാണ് വി.ചെല്‍സാസിനി ചുമതല ഏറ്റെടുത്തത്. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ് ചെല്‍സാസിനി.

പത്തനംതിട്ട അസിസ്റ്റന്‍റ് കലക്‌ടർ  വി.ചെല്‍സാസിനി  ജില്ലാ അസിസ്റ്റന്‍റ് കലക്‌ടർ  നാഗര്‍കോവില്‍ സ്വദേശിനി  ഐഎഎസ് ഉദ്യോഗസ്ഥ  തിരുവനന്തപുരം ഐഎംജി  ചെല്‍സാസിനി  Assistant Collector of Pathanamthitta  IAS  pb nooh  pathanamthitta collector new  v chelsasini  patahnamthitta chelsasini
പത്തനംതിട്ട അസിസ്റ്റന്‍റ് കലക്‌ടറായി ചുമതലയേറ്റു
author img

By

Published : Jun 11, 2020, 3:22 PM IST

പത്തനംതിട്ട: ജില്ലാ അസിസ്റ്റന്‍റ് കലക്‌ടറായി വി. ചെല്‍സാസിനി കലക്‌ടറേറ്റിലെത്തി ചുമതലയേറ്റു. ജില്ലാ കലക്‌ടര്‍ പി.ബി നൂഹിന്‍റെ ചേംബറിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. എഡിഎം അലക്‌സ് പി.തോമസ്, എല്‍ആര്‍ ഡെപ്യൂട്ടി കലക്‌ടര്‍ ആര്‍.രാജലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ് 27കാരിയായ വി.ചെല്‍സാസിനി. 2019 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ്. 386-ാം റാങ്കോടെയാണ് ചെല്‍സാസിനി ഐഎഎസ് പരീക്ഷയില്‍ വിജയിച്ചത്.

മസൂറിയില്‍ ഒമ്പത് മാസത്തെ പരിശീലനത്തിനു ശേഷം തിരുവനന്തപുരം ഐഎംജിയില്‍ എത്തി. അവിടത്തെ പരിശീലനത്തിന് ശേഷമാണ് പത്തനംതിട്ടയില്‍ അസിസ്റ്റന്‍റ് കലക്‌ടറായി ചുമതലയേറ്റത്. 2017ല്‍ ഐആര്‍എസ് നേടിയിരുന്നു. നാഗര്‍കോവില്‍ സ്വദേശി വരദരാജന്‍- ദമയന്തി ദമ്പതികളുടെ മൂന്നു പെണ്‍മക്കളില്‍ ഇളയമകളാണ് വി.ചെല്‍സാസിനി. ചെന്നൈ വള്ളിഅമ്മൈ എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് 2014ല്‍ സിവില്‍ എഞ്ചിനിയറിംഗ് പാസായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.