ETV Bharat / state

ഇടത് സർക്കാരിനെതിരെ വി മുരളീധരൻ - എൻഡിഎ കോന്നി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ

പിണറായി വിജയനല്ല പിണറായി പരാജയനെന്നാണ് വിളിക്കേണ്ടത്.

കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ കോന്നിയില്‍
author img

By

Published : Oct 5, 2019, 5:04 AM IST

Updated : Oct 5, 2019, 6:49 AM IST

കോന്നി: മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. എൻഡിഎ കോന്നി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനെന്നല്ല പിണറായി പരാജയനെന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

നീതി നടപ്പിലാക്കാൻ ഇറങ്ങുമ്പോൾ എല്ലാവരോടും ഒരു പോലെയായിരിക്കണം. ഓർത്തഡോക്സ് സഭയോട് കാണിച്ചത് കടുത്ത അനീതിയാണ്. വിശ്വാസങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത സർക്കാരാണ് കേരളത്തിലുള്ളത്. മന്നത്ത് പദ്മനാഭന്‍റെ പിൻതലമുറക്കാരെ തള്ളി നവോത്ഥാനം നടത്താൻ കഴിയില്ല. പിണറായി വിജയൻ നവോത്ഥാനത്തിന്‍റെ പേരിൽ നാടകം കളിക്കുകയാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസ് പ്രസംഗിക്കുക മാത്രമേയുള്ളു. ചെന്നിത്തലയും കോൺഗ്രസും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലും ആചാരസംരക്ഷണത്തിലും ഊന്നിയാണ് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.

Intro:പിണറായി വിജയനെയും ഇടതുപക്ഷ സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. പിണറായി വിജയനല്ല പിണറായി പരാജയനെന്നാണ് വിളിക്കേണ്ടത്.

Body:സർക്കാർ നീതി നടപ്പിലാക്കാൻ ഇറങ്ങുമ്പോൾ എല്ലാവരോടും ഒരു പോലെ ആയിരിക്കണം. ഓർത്തഡോക്സ് സഭയോട് കാണിച്ചത് കടുത്ത അനീതിയാണ്. വിശ്വാസികളുടെ വിശ്വാസങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത സർക്കാരാണ് കേരളത്തിലുള്ളത്. മന്നത്ത് പദ്മനാഭന്റെ പിൻതലമുറക്കാരെ പിൻ തള്ളി കൊണ്ട് നവോത്ഥാനം നടത്താൻ കഴിയില്ല. പിണറായി വിജയൻ നവോത്ഥാനത്തിന്റെ പേരിൽ നാടകം കളിക്കുന്നു. എൻ ഡി എ കോന്നി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി. മുരളീധരൻ.

ശബരിമല വിഷയത്തിൽ കോൺഗ്രസ് പ്രസംഗിക്കുക മാത്രമേയുള്ളൂവെന്ന് മുരളീധരൻ. ചെന്നിത്തലയും കോൺഗ്രസും ജനങ്ങളെ കബളിപ്പിക്കുകയാണ്.
ശബരിമല തന്നെ പ്രധാന പ്രചാരണ വിഷയമായി ഉയർത്തിക്കാണിക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു എൻ. ഡി. എ യുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ. കൺവെൻഷനിൽ ശബരിമലയെയും ആചാര സംരക്ഷണത്തെപ്പറ്റിയും പറ്റിയാണ് പ്രമുഖ നേതാക്കളെല്ലാം സംസാരിച്ചത്.

Conclusion:
Last Updated : Oct 5, 2019, 6:49 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.