ETV Bharat / state

കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക് - കടപ്രയിലെ സ്വകാര്യ ആശുപത്രി

ആലഞ്ചേരി സ്വദേശി ജിനു ഫിലിപ്പ് (15), വളഞ്ഞവട്ടം സ്വദേശി മെൽവിൽ(15) എന്നിവർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇരുവരെയും കടപ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

wild boar attack  Thiruvalla  Two students injured  കാട്ടുപന്നി  ആക്രമണം  കടപ്രയിലെ സ്വകാര്യ ആശുപത്രി  പത്തനംതിട്ട
കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്
author img

By

Published : Nov 19, 2020, 7:39 PM IST

പത്തനംതിട്ട: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. ആലഞ്ചേരി സ്വദേശി എ.പി ഡാനിയലിൻ്റെ മകൻ ജിനു ഫിലിപ്പ് (15), വളഞ്ഞവട്ടം സ്വദേശി മെൽവിൽ(15) എന്നിവർക്കാണ് പരിക്കേറ്റത്. നിരണം എസ്.ബി.ടി ജങ്ഷനിലെ ഗുരുമന്ദിരത്തിന് സമീപം ഇന്ന് രാവിലെയാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്.

ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് പോവുകയായിരുന്ന ജിനുവിനെ പിന്നിൽ നിന്നും പാഞ്ഞെത്തിയ പന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു. തോളെല്ലിനും കാലിനും സാരമായി പരിക്കേറ്റ ജിനുവിനെയും മുഖത്തും കാലുകൾക്കും പരിക്കേറ്റ മെൽവിനെയും കടപ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരണത്തും കടപ്രയിലുമായി നടന്ന സമാന സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അക്രമകാരിയായ കാട്ടുപന്നികളെ പിടികൂടാൻ നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.