പത്തനംതിട്ട: റാന്നിയിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാൾ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കിണറ്റിൽ വീണു മരിച്ച പി.പി മത്തായിയുടെ മരണവും അറസ്റ്റ് ഉൾപ്പെടെയുള്ള സംഭവങ്ങളും സംബന്ധിച്ച് വകുപ്പ്തല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ.രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. കെ പ്രദീപ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജീവനക്കാരുടെ ഭാഗത്ത് നിന്ന് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ വീഴ്ചയുണ്ടായതായും ആവശ്യമായ ജാഗ്രത കാണിച്ചിരുന്നില്ലെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാൾ കിണറ്റിൽ വീണു മരിച്ച സംഭവം; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ - ranni forest office
കിണറ്റിൽ വീണു മരിച്ച പി.പി മത്തായിയുടെ മരണവും അറസ്റ്റ് ഉൾപ്പെടെയുള്ള സംഭവങ്ങളും സംബന്ധിച്ച് വകുപ്പ്തല അന്വേഷണം നടത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.