പത്തനംതിട്ട: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആനയടി അരുവണ്ണൂർവിള കിഴക്കേതിൽ വീട്ടിൽ സതീഷ് ഉണ്ണിയെയാണ് (20) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷം മുൻപ് വാട്ട്സ്ആപ് വഴി സൗഹൃദത്തിലായ പെൺകുട്ടിയെ ഇയാൾ പീഡനത്തിനിരയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്‌കൂളിൽ പോയ പെൺകുട്ടി മടങ്ങിയെത്താൻ താമസിച്ചതിനെ തുടർന്ന് വീട്ടുകാരും സ്‌കൂൾ അധികൃതരും പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. വൈദ്യ പരിശോധനയിൽ പീഡനം നടന്നുവെന്ന് മനസിലായതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ALSO READ : വ്യാജരേഖ ചമച്ച് ബാങ്കുകളിൽനിന്നും ഒരു കോടി തട്ടിയ നിർമാതാവ് അറസ്റ്റിൽ