പത്തനംതിട്ട: പ്രത്യേക റിക്രൂട്ട്മെൻ്റിലൂടെ ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ട 700 പേർക്ക് സർക്കാർ സർവീസിൽ നിയമനം നൽകുമെന്ന് മന്ത്രി കെ.രാധാകൃഷ്‌ണൻ. ശബരിമല വനമേഖലയിലെ ആദിവാസി കോളനികൾ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പട്ടികവർഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കി പരിഹാരം കണ്ടെത്തുന്നതിനാണ് മകരവിളക്കുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായിരുന്ന മന്ത്രി ആദിവാസി കോളനികൾ സന്ദർശിച്ചത്. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ല കലക്ടർ ഡോ.ദിവ്യ.എസ്.അയ്യർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രത്യേക റിക്രൂട്ട്മെന്‍റ്; ആദിവാസി വിഭാഗത്തിലെ 700 പേർക്ക് സർക്കാർ സർവീസിൽ നിയമനമെന്ന് കെ.രാധാകൃഷ്‌ണൻ മൂഴിയാർ പവർഹൗസിനോട് ചേർന്നുള്ള കെഎസ്ഇബി ക്വാർട്ടേഴ്‌സുകൾ സായിപ്പിൻ കുഴിയിലെ ആദിവാസി ഊരിനായി സ്ഥിരമായി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മൂഴിയാറിൽ ഒഴിഞ്ഞു കിടക്കുന്ന അനവധി കെഎസ്ഇബി ക്വാർട്ടേഴ്‌സുകൾ ഉണ്ട്. അവയിൽ നൊമാഡിക് വിഭാഗത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കും. ജനങ്ങളുടെയും സ്ഥലത്തിൻ്റെയും മറ്റുമുള്ള അടിസ്ഥാന വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകുവാനും മന്ത്രി നിർദേശം നൽകി.
ALSO READ: ന്യൂറോ സൈന്‍റിസ്റ്റ്, പക്ഷേ വിളിപ്പേര് 'ലേഡി അല്‍ഖ്വയ്‌ദ'യെന്ന് ; ആരാണ് 86 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ആഫിയ സിദ്ദിഖി ?