പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ട്രാൻസ്ജെൻഡേഴ്സായി രജിസ്റ്റർ ചെയ്ത മൂന്നു പേരും വോട്ട് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളി, ആറന്മുള, അടൂർ എന്നിവിടങ്ങളിലെ ട്രാൻസ്ജെൻഡേഴ്സാണ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലും കനത്ത പോളിംങാണ് നടന്നത്. പത്തനംതിട്ടയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും 50 ശതമാനത്തിലധികം പോളിംങാണ് രേഖപ്പെടുത്തിയത്.